Actor Arya And Sayyeshaa daughter Ariana Birthday Celebration: മലയാളിയാണെങ്കിലും തമിഴ് താരമായി തിളങ്ങി നിന്ന താരമാണ് ആര്യ. തമിഴകത്ത് മുൻനിര നായകനായ ആര്യ ടെലിവിഷൻ രംഗത്തും സജീവമായിരുന്നു. തെന്നിന്ത്യൻ താരമായ സയേഷയെയാണ് താരം വിവാഹം ചെയ്തത്. പ്രണയിച്ചു വിവാഹിതരായ ഇവരുടെ വിവാഹ സമയത്ത് പ്രായ വ്യത്യാസത്തെ ചൊല്ലി വലിയ ചർച്ചയായിരുന്നു. വിവാഹ ശേഷം ഇവരുടേത്
പ്രണയ വിവാഹമല്ലെന്ന് പറഞ്ഞ് സയേഷയുടെ അമ്മ രംഗത്തെത്തിയിരുന്നു, വിവാഹത്തിന് മുൻപ് ആര്യ എങ്ക വീട്ടു മാപ്പിളൈ എന്ന റിയാലിറ്റി ഷോ നടത്തിയതിനു ശേഷമാണ് താരം സയേഷയെ വിവാഹം ചെയ്യാൻ പോകുന്ന കാര്യം ഔദ്യോഗികമായി പറഞ്ഞത്. ഗജനികാന്ത് എന്ന ചിത്രത്തിൽ ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു. 2019 -ൽ ഇവർ വിവാഹിതരാവുകയും, വിവാഹ ശേഷവും അഭിനയത്തിൽ സജീവമാണ് സയേഷ. കുഞ്ഞ് അരിയാന ജനിച്ച
ശേഷം ഉടൻ തന്നെ സയേഷ സിനിമയിൽ സജീവമായിരുന്നു. ജോലിയും കുടുംബവും സയേഷ വളരെ മനോഹരമായാണ് കൊണ്ടു പോകുന്നതെന്ന് പലപ്പോഴും ആര്യ പറഞ്ഞിരുന്നു. തെന്നിന്ത്യയിലെ പ്രേക്ഷകരുടെ പ്രിയതാരദമ്പതികളുടെ വിശേഷങ്ങൾ പ്രേക്ഷകർ പെട്ടെന്ന് തന്നെ സ്വീകരിക്കാറുണ്ട്. ഇപ്പോഴിതാ സയേഷ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു പോസ്റ്റാണ് വൈറലായി മാറുന്നത്. സയേഷയുടെയും ആര്യയുടെയും പൊന്നുമകൾ അരിയാനയുടെ പിറന്നാൾ വിശേഷമാണ്
താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. മകളെ ചേർത്ത് നിർത്തിയുള്ള ഫോട്ടോയും, ആര്യയുമൊത്തുള്ള ഫോട്ടോയ്ക്ക് താഴെ താരം നൽകിയ ക്യാപ്ഷൻ ഇങ്ങനെയായിരുന്നു. ‘എൻ്റെ മകൾക്ക് ഈ ജൂലൈയിൽ 3 വയസ് തികഞ്ഞിരിക്കുകയാണ്. കൂട്ടുകാരുമൊത്ത് അവൾ ഒരു പാർട്ടി ഒരുക്കിയിട്ടുണ്ട്. സമയം പറക്കുകയാണ്. അവൾ ചെറുതായതിനാൽ എനിക്ക് അവളെ കൂടുതൽ ചുംബിക്കാം.’ നിരവധി പേരാണ് അരിയാന മോൾക്ക് പിറന്നാൾ ആശംസകൾ അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്.