Achu Oommen share Memories of father Oommen chandi: മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ദിനമാണ് 2023 ജൂലൈ 18. മലയാളികളുടെ പ്രിയപ്പെട്ട മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മ ര ണ ദിനം. കേരള രാഷ്ട്രീയത്തിലെ അതികായനും ജനപ്രിയ നേതാവുമായ ഉമ്മൻ ചാണ്ടി മരണപ്പെട്ടിട്ട് ഇന്നിപ്പോൾ ഒരു വർഷം തികഞ്ഞിരിക്കുന്നു. അദ്ദേഹത്തിന്റെ ഓർമകൾ ഓരോ മലയാളികളുടെയും ഹൃദയത്തിൽ തന്നെയാണ്.
12 വർഷം ഒരേ മണ്ഡലത്തിൽ നിന്നും ജനാധിപത്യപ്രക്രിയയിൽ തിരഞ്ഞെടുക്കപ്പെട്ട് 53 വർഷം നിയമസഭ അംഗമായ അദ്ദേഹം എല്ലാവർക്കും ഒരു അത്ഭുതമാണ്. വിദ്യാർത്ഥി പ്രസ്ഥാനങ്ങളിലൂടെ വളർന്നു വന്ന അദ്ദേഹം രണ്ട് തവണയാണ് കേരളത്തിലെ മുഖ്യമന്ത്രി ആയത്. ആഭ്യന്തരമന്ത്രി ആയും ധനകാര്യ മന്ത്രി ആയും പ്രതിപക്ഷ നേതാവായുമെല്ലാം വീശിഷ്ട സേവനം അനുഷ്ഠിച്ചു. കേരളത്തിലെ കോണ്ഗ്രസ്സിന്റെ വിശുദ്ധമായ
ഒരു മുഖം എന്ന് തന്നെ അദ്ദേഹത്തിനെ വിശേഷിപ്പിക്കാം. നിരവധി കർമ പദ്ധതികളിലൂടെയും ദീർഘ വീക്ഷണമുള്ള ഭരണപ്രക്രിയ കാഴ്ച വെച്ച അദ്ദേഹത്തിന്റെ മരണം ഏറെ ദുഖകരമായിരുന്നു. ഉമ്മൻചാണ്ടി മലയാളികൾക്ക് ആരായിരുന്നു എന്നറിയാൻ അദ്ദേഹത്തിന്റെ മരണാന്തര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ ജനക്കൂട്ടം നമുക്ക് കാണിച്ചു തരും. ഇപോഴിതാ ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമ വാർഷിക ദിനത്തിൽ ഹൃദയഹാരിയായ കുറിപ്പുമായി എത്തിയിരിക്കുകയാണ്
മകൾ അച്ചു ഉമ്മൻ. എന്റെ പ്രിയപ്പെട്ട അപ്പ ഞങ്ങളെ വിട്ട് പോയിട്ട് ഒരു വർഷം ആകുന്നു. ആ വേദന ഇപ്പോഴും അതെ ആഴത്തിൽ തന്നെ ഉണ്ട്. ഓരോ ദിവസവും അദ്ദേഹത്തെ എനിക്ക് മിസ്സ് ചെയ്യുന്നുണ്ട്. എങ്കിലും അദ്ദേഹത്തിന്റെ നല്ല ഉപദേശങ്ങളും സ്നേഹവും ഒക്കെയായി ആത്മാവ് ഇപ്പോഴും ഞങ്ങളോടൊപ്പം ഉണ്ട് എന്നാണ് അച്ചു ഉമ്മന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ്. സംസ്ഥാനം മുഴുവൻ വിവിധ ഓർമദിന ചടങ്ങുകൾ ആണ് നടക്കുന്നത്.