Take a fresh look at your lifestyle.
  

ഒരു ഉറക്കം കണ്ട് ഇത്ര ആരും ചിരിച്ചുകാണില്ല.!! ഉറങ്ങികൊണ്ട് ഏവരെയും പൊട്ടിച്ചിരിപ്പിച്ച കുഞ്ഞിനെ കണ്ടോ ? വീഡിയോ വൈറൽ | A cute baby girl sleeping in a classroom viral video

A cute baby girl sleeping in a classroom viral video

A cute baby girl sleeping in a classroom viral video : കുഞ്ഞുങ്ങളുടെ വീഡിയോ സന്തോഷം പകരുന്നതാണ്. കുഞ്ഞുങ്ങൾ നമുക്ക് അത്രമേൽ പ്രിയപ്പെട്ടവരാണ്. അങ്ങനെ ഒരു കുഞ്ഞു മിടുക്കിയുടെ രസകരമായ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ടീച്ചർ ക്ലാസ്സ് എടുത്തുകൊണ്ടിരിക്കെ ഉറക്കത്തിലേക്ക് വഴുതിവീഴുന്ന ഒരു കുഞ്ഞിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ഏറോപ്ലെയിൻ ഏറോപ്ലെയിൻ എന്ന പാട്ട്

പഠിപ്പിച്ചു കൊണ്ടിരിക്കെ ഉറങ്ങി വീഴുന്ന കുഞ്ഞാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം. ഉറങ്ങി വീഴാറായ കുഞ്ഞിനെ കണ്ട് അധ്യാപകൻ വീഡിയോ എടുക്കാൻ തുടങ്ങുന്നു. മറ്റു കുഞ്ഞുങ്ങളെല്ലാം ആ കുറുമ്പിയെ തന്നെ നോക്കിയിരിക്കുകയാണ്. ഇതു കണ്ട് അധ്യാപകൻ പാട്ട് പഠിപ്പിക്കുന്നു. ഉറക്കത്തിനിടയിൽ അധ്യാപകനെയും കുഞ്ഞ് നോക്കുന്നുണ്ട്. പക്ഷേ ഉറക്കം നിയന്ത്രിക്കാൻ കുഞ്ഞിന് ആകുന്നില്ല. ഉറക്കത്തിലേക്ക് പോകുന്ന കുഞ്ഞ് ഇരുന്നിടത്ത് നിന്ന് താഴേക്ക് വീഴുന്നു.

ഇതുകണ്ട് എല്ലാവരും ചിരിക്കുന്നു. അധ്യാപകനും സുഹൃത്തുക്കളും ചിരിക്കുന്നതുകൊണ്ട് കുഞ്ഞും ചിരിക്കുകയാണ്. ഉറക്കം വന്നാൽ പിന്നെ കുഞ്ഞുങ്ങൾക്ക് എന്ത് ക്ലാസ്സ്, ആ കള്ളച്ചിരി പൊളിച്ചു, ടീച്ചർ വീഡിയോ എടുത്തതും രസകരമായി എന്ന ക്യാപ്ഷനോടെയാണ് തനി നാടൻ മലയാളി എന്ന യൂട്യൂബ് ചാനൽ വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. കുഞ്ഞുങ്ങളെ ഒരുപാട് സ്നേഹിക്കുന്നവരാണ് അധ്യാപകർ. അദ്ധ്യാപകനെ നോക്കി ചിരിക്കുന്ന കുഞ്ഞും കുഞ്ഞിന്റെ ഉറക്കം കണ്ട് ചിരിക്കുന്ന അദ്ധ്യാപകനുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം. കുഞ്ഞുങ്ങളുടെ

നിഷ്കളങ്കത ഇഷ്ടപ്പെടുന്നവരാണ് അധ്യാപകർ. മൊബൈലെത്തിയതോടെ ഇത്തരം തമാശകളും വൈറലാകാൻ തുടങ്ങി.കുഞ്ഞുങ്ങളെ വഴക്ക് പറയാതെ അവരെ സ്നേഹിക്കുന്ന അദ്ധ്യാപകർ കൗതുകമുണർത്തുന്ന കാഴ്ചയാണ്. അങ്ങനെയൊരു അദ്ധ്യാപകനും കുഞ്ഞുമാണ് ഇപ്പോൾ പ്രേക്ഷകരുടെ മനം കവരുന്നത്. കുഞ്ഞുങ്ങളുടെ കുട്ടിക്കുറുമ്പ് കാണാൻ കാത്തിരിക്കുന്നവരാണ് മുതിർന്നവർ. അതുകൊണ്ടുതന്നെ ഈ കുഞ്ഞിന്റെ രസകരമായ വീഡിയോയാണ് ഇപ്പോൾ മുതിർന്നവരെ പൊട്ടിച്ചിരിപ്പിക്കുന്നത്. കുഞ്ഞുങ്ങളുടെ വീഡിയോകൾ അപ്‌ലോഡ് ചെയ്ത് മുതിർന്നവരെ പൊട്ടിച്ചിരിപ്പിക്കുന്ന യൂട്യൂബ് ചാനലാണ് തനിനാടൻ മലയാളി. അവരുടെ പുതിയ വിഡിയോക്കായി കാത്തിരിക്കുകയാണ് ആരാധകർ.