Take a fresh look at your lifestyle.
  

ഹമ്പോ.!! എന്ത് രസമായിട്ടാണ് ഈ കുഞ്ഞിമോൾ പാടുന്നത്.!! ആരും കണ്ണ് വെക്കല്ലേ ഈ കുഞ്ഞിമോളെ..ഈ പാട്ട് ഇത്രയും മനോഹരമായി പാടി കേട്ടത് ഇപ്പോഴാണ് | A cute baby girl deliver Lullaby song for her younger sister entertainment news

A cute baby girl deliver Lullaby song for her younger sister entertainment news

A cute baby girl deliver Lullaby song for her younger sister : കുട്ടികളുടെ കുറുമ്പ് കാണാൻ ആഗ്രഹം ഇല്ലാത്തവരായി ആരാണ് ഉള്ളത്? കുഞ്ഞുങ്ങൾ പാട്ടുപാടുന്ന വീഡിയോ ആണെങ്കിലോ? കുഞ്ഞുങ്ങളോടുള്ള ഇഷ്ടം കൂടുകയേയുള്ളൂ അല്ലേ? അത്തരത്തിൽ ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഒരു പെൺകുഞ്ഞ് അനിയത്തിയെ

ഉറക്കുന്ന വീഡിയോയാണ് ഇപ്പോൾ തരംഗമാകുന്നത്. ശാന്തം എന്ന സിനിമയിലെ ആറ്റുനോറ്റുണ്ടായൊരുണ്ണി എന്ന പാട്ടുപാടിക്കൊണ്ടാണ് കുഞ്ഞുചേച്ചി കുഞ്ഞനുജത്തിയെ ഉറക്കുന്നത്. പഴയ പാട്ടുകൾ കേൾക്കുന്ന കുട്ടികൾ വളരെ കുറവാണ്. അവിടെയാണ് ഈ കുഞ്ഞു താരം വ്യത്യസ്ത ആകുന്നത്. ചേച്ചിയുടെ പാട്ട് കേട്ട് ആസ്വദിച്ചിരിക്കുകയാണ് കുഞ്ഞ്. പച്ച ഉടുപ്പിട്ട് സുന്ദരിയായാണ്

കുഞ്ഞിന്റെ കിടപ്പ്. കുഞ്ഞുങ്ങളുടെ സ്നേഹം കാണാൻ ഒരുപാട് ഇഷ്ടപ്പെടുന്നവരാണ് ആരാധകർ. ഈ വീഡിയോയോടൊപ്പം മറ്റൊരു വീഡിയോ കൂടി ചാനൽ ചേർത്തുവച്ചിട്ടുണ്ട്. ചെറുപ്പകാലത്തെ നമ്മുടെ ഇഷ്ടവിനോദം ആയിരുന്നു ടീച്ചറും കുട്ടിയും കളിക്കൽ. ടീച്ചറും കുട്ടിയും കളിക്കുന്ന ഒരു കുഞ്ഞുവാവയുടെ വീഡിയോ ആണ് ചാനൽ പുറത്തുവിട്ടിരിക്കുന്നത്. “ഹായ് കൂട്ടുകാരെ, ഞാൻ ഇന്ന് നമുക്കെല്ലാവർക്കും ഇഷ്ടപ്പെട്ട മഴയെക്കുറിച്ചാണ് പറയാൻ പോകുന്നത്.

നിങ്ങൾക്ക് എല്ലാവർക്കും മഴ ഒരുപാട് ഇഷ്ടമാണെന്ന് ഞാൻ വളരെയധികം വിശ്വസിക്കുന്നു. നിങ്ങൾ മഴയിൽ കളിച്ചിട്ടുണ്ടോ? ഉണ്ടോ? എന്ന് ചോദിച്ചുകൊണ്ട് ടീച്ചറായി മാറുകയാണ് കുഞ്ഞുതാരം. എന്നിട്ട് മഴയെക്കുറിച്ച് പാട്ടുപാടുകയാണ് നമ്മുടെ കുഞ്ഞുവാവ. ടീച്ചർ അടിപൊളിയാണ് ട്ടോ, കുഞ്ഞുവാവയുടെ പാട്ട് ഒരുപാട് ഇഷ്ടമായി, ചക്കരയുമ്മ തുടങ്ങിയ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ നിറയുന്നത്. തനി നാടൻ മലയാളി എന്ന യൂട്യൂബ് ചാനലാണ് ഈ വീഡിയോകൾ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. പോയിന്റ് 2.6 K ലൈക്കാണ് വീഡിയോക്ക് ലഭിച്ചിട്ടുള്ളത്. video credit : Thani Nadan Malayali