ചലനമറ്റ് സിദ്ധു.!! സംസാരശേഷി തിരിച്ചു കിട്ടിയതിന് പിന്നാലെ ആ വാർത്തയോ എത്തുന്നത്.. കിടിലൻ ട്വിസ്റ്റുമായി കുടുംബവിളക്ക് | Kudumbavilakku today episode
Kudumbavilakku today episode : ഏഷ്യാനെറ്റ് കുടുംബ പരമ്പരയായ കുടുംബ വിളക്കിൽ സിദ്ധു കിടപ്പിലായി വൈദ്യശാലയിൽ ചികിത്സയിൽ തുടരുകയാണ്. ആരും സിദ്ധുവിനെ പരിചരിക്കാനില്ലാതെ ഇരുന്നപ്പോൾ സുമിത്രയാണ് സിദ്ധുവിൻ്റെ കാര്യങ്ങൾ നോക്കാൻ വരുന്നത്. രണ്ടു ദിവസം സിദ്ധുവിൻ്റെ കാര്യങ്ങൾ നോക്കി അപ്പോഴാണ് രാവിലെ തന്നെ പ്രതീഷും സഞ്ജനയും ഹൈദരാബാദിൽ നിന്ന്
വൈദ്യശാലയിലേക്ക് വരുന്നത്. പ്രതീഷ് അച്ഛൻ്റെ കാര്യങ്ങൾ നോക്കാൻ വൈദ്യശാലയിൽ നിൽക്കുകയും സുമിത്രയും സഞ്ജനയും ശ്രീനിലയത്തിലേക്ക് മടങ്ങി. വീട്ടിലെത്തിയപ്പോൾ സിദ്ധുവിൻ്റെ കാര്യങ്ങൾ അന്വേഷിക്കുകയും, പ്രതീഷ് കുറച്ച് ദിവസം അവിടെ നിൽക്കുമോ തുടങ്ങിയ കാര്യങ്ങളൊക്കെ ശിവദാസമേനോൻ ചോദിക്കുന്നു. അപ്പോഴാണ് സിദ്ധു താമസിക്കുന്ന വീടിൻ്റെ ഉടമസ്ഥൻ വരുന്നത്. വീടിൻ്റെ വാടക അടക്കാത്തതിനാൽ ഉടൻ തന്നെ വീട് ഒഴിഞ്ഞു
തരണമെന്ന് പറയുകയാണ് രാജഗോപാൽ. സിദ്ധുവിൻ്റെ അവസ്ഥ അറിയാലോ എന്നും അതിനാൽ കുറച്ച് ദിവസം കഴിഞ്ഞ് ഒഴിഞ്ഞു തരാമെന്ന് പറയുകയാണ്. എന്നാൽ സിദ്ധുവാടക വീട് ഒഴിയണമെന്ന് പറഞ്ഞത് കേട്ട് സരസ്വതിയമ്മ എൻ്റെ മകൻ എവിടെ പോവുമെന്ന് പറയുകയാണ്. ഇത് കേട്ട് ശിവദാസമേനോൻ സിദ്ധുവിനെ ഞാൻ ശ്രീനിലയത്തിൽ കൊണ്ടുവരുമെന്ന് പറയുകയാണ്. ഇത് കേട്ട് സുമിത്രയും, വേദികയും, രോഹിത്തും ആകെ ഞെട്ടുകയാണ്. അപ്പോഴാണ് പ്രതീഷ് വീട്ടിലേക്ക് വിളിക്കുന്നത്. ശിവദാസമേനോനായിരുന്നു ഫോണെടുത്തത്.
എന്താണ് മോനെ അവിടെ വിശേഷം, സിദ്ധു സംസാരിച്ചോ തുടങ്ങിയ സന്തോഷകരമായ വാർത്തകളായിരുന്നു ശിവദാസമേനോൻ ചോദിച്ചത്. അപ്പോൾ പ്രതീഷ് വിഷമത്തിലായിരുന്നു ഉണ്ടായിരുന്നത്. അച്ഛാഛ അച്ഛൻ ഇപ്പോൾ കൈ ചലിപ്പിച്ചിരുന്നുവെന്നും, ആ സന്തോഷ വാർത്ത പങ്കുവയ്ക്കാനാണ് ഞാൻ വിളിച്ചതെന്നും, എന്നാൽ ഇപ്പോൾ പ്രഷർ കുറഞ്ഞ് കൈയ്ക്ക് ചലനമില്ലാത്ത അവസ്ഥ തന്നെയാണെന്നും പറയുകയാണ് പ്രതീഷ്. ഇത് കേട്ട് വിഷമത്തിലായ ശിവദാസമേനോൻ ആകെ വിഷമത്തിലായി. ഉടൻ തന്നെ സുമിത്രയും രോഹിത്തും അച്ഛനോട് കാര്യങ്ങൾ ചോദിച്ചപ്പോൾ അദ്ദേഹം സംഭവങ്ങൾ പറയുന്നതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്.