തിരിഞ്ഞ് നോക്കാൻ ആരുമില്ലാതെ സരസ്വതിയമ്മ.!! സരസ്വതിയമ്മ നടുവൊടിഞ്ഞ് വീഴുമ്പോൾ സരസ്വതിയുടെ കാര്യം കട്ട പൊക | Kudumbavilakku today latest episode
Kudumbavilakku today latest episode: ഏഷ്യാനെറ്റ് സീരിയൽ പ്രേമികളുടെ ഇഷ്ട പരമ്പരയായ കുടുംബവിളക്ക് വ്യത്യസ്തമായ കഥയുമാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ സുമിത്രയും രോഹിത്തും കൂടി സിദ്ധാർത്ഥിനെ അനന്തൻ വൈദ്യരുടെ വൈദ്യശാലയിലാക്കി മടങ്ങിവരികയായിരുന്നു. എന്നാൽ വക്കീലിനോട് സിദ്ധാർത്ഥുമായി ഡൈവോഴ്സ് വേണമെന്ന് പറയുകയാണ് വേദിക.
അപ്പോഴാണ് ശ്രീനിലയത്തിലേക്ക് സുമിത്രയും രോഹിത്തും എത്തുന്നത്. ഉടൻ തന്നെ ശിവദാസമേനോൻ വന്ന് സിദ്ധാർത്ഥിൻ്റെ കാര്യങ്ങളൊക്കെ അന്വേഷിക്കുകയും അവൻ ജീവിതത്തിലേക്ക് തിരികെ വരുമോ തുടങ്ങി പല കാര്യങ്ങളും അന്വേഷിച്ചു. പിന്നീട് സുമിത്ര നേരെ വേദികയോട് സിദ്ധാർത്ഥിനെ വൈദ്യശാലയിൽ കൊണ്ടുവിട്ടതും, അവിടെയുള്ള കാര്യങ്ങളൊക്കെ പറഞ്ഞു. അപ്പോൾ വേദിക സുമിത്രയോട് ഞാൻ സിദ്ധുവിന് ഡൈവോഴ്സ് നൽകാൻ തീരുമാനിച്ച വിവരം സുമിത്രയെ
അറിയിക്കുകയാണ്. ഇത് കേട്ട് സുമിത്ര ഞെട്ടിപ്പോവുകയാണ്. സിദ്ധുവിന് ആളെ ആവശ്യമുള്ളപ്പോൾ വേദികയും ഒഴിഞ്ഞു പോവുകയാണ് എന്നതോർത്ത് സുമിത്രയ്ക്ക് എന്തു ചെയ്യണമെന്ന് മനസിലാവുന്നില്ല. ആ കാര്യം സുമിത്ര രോഹിത്തോട് പറയുകയാണ്. വേദികയെ അത്ര ദ്രോഹിച്ചതല്ലേ, അപ്പോൾ വേദിക ഇങ്ങനെ ചെയ്തില്ലെങ്കിലേ അത്ഭുതമുള്ളൂ എന്നാണ് രോഹിത്ത് പറയുന്നത്. അപ്പോൾ ഇവർ സംസാരിക്കുന്നതൊക്കെ കേട്ട് കൊണ്ട് നിന്ന സരസ്വതിയമ്മ പെട്ടെന്ന് മുകളിലേക്ക് കയറിപ്പോവുകയാണ്. തിരിഞ്ഞു നോക്കി കൊണ്ട് മുകളിലേക്ക് കയറുകയായിരുന്ന സരസ്വതിയമ്മ, താഴേയ്ക്ക്
ഇറങ്ങി വരികയായിരുന്ന പൂജയെ കണ്ടില്ല. രണ്ടു പേരും കൂട്ടിമുട്ടി സരസ്വതിയമ്മ സ്റ്റെപ്പിൽ നിന്ന് കാൽ തെന്നി താഴേയ്ക്ക് വീഴുകയായിരുന്നു. വേദന കൊണ്ട് പുളയുന്ന സരസ്വതിയമ്മ പൊട്ടിക്കരയുന്നത് കേട്ട് എല്ലാവരും ഓടി വന്നു. പൂജ അപ്പോൾ തന്നെ എഴുന്നേൽപ്പിക്കാൻ ശ്രമിച്ചെങ്കിലും സരസ്വതിയമ്മയ്ക്ക് സാധിക്കുന്നുണ്ടായിരുന്നില്ല. ഉടൻ തന്നെ രോഹിത്തും സുമിത്രയും ചേർന്ന് കാറിൽ കയറ്റി ആശുപത്രിയിൽ എത്തിച്ചു. ഡോക്ടർ ടെസ്റ്റ് ചെയ്ത ശേഷം കാലിൽ ഫ്രാക്ചറുണ്ടെന്നും, എഴുന്നേൽക്കാനാവാതെ ഒറ്റ കിടപ്പ് കിടക്കുകയും ചെയ്യണമെന്ന് ഡോക്ടർ പറഞ്ഞു. അങ്ങനെ വ്യത്യസ്തവും രസകരവുമായ ഒരു പ്രൊമോയാണ് ഇന്നത്തെ എപ്പിസോഡിലുള്ളത്.