
ചോറ് ബാക്കിയായോ ? ഇനി ചോറ് വെച്ച് ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ… ബാക്കി വന്ന ചോറ് കൊണ്ട് ഉണ്ടാക്കാൻ ഒരു അടിപൊളി പലഹാരം | Easy Breakfast Recipes using Left over rice
Easy Breakfast Recipes using Left over rice
Easy Breakfast Recipes using Left over rice : തലേ ദിവസം ബാക്കി വന്ന ചോറ് എടുത്തു കളയുക എന്നത് മിക്ക വീട്ടമ്മമാരെയും വിഷമിപ്പിക്കുന്ന കാര്യമാണ്. കുടുംബ ബഡ്ജറ്റ് ഓർക്കുമ്പോൾ തന്നെ കളയാൻ മടിച്ചിട്ട് സ്വന്തം ആരോഗ്യം പോലും നോക്കാതെ കഴിച്ചു തീർക്കാൻ ശ്രമിക്കും. ചിലർ ആണെങ്കിൽ ഒന്നും കഴിക്കാൻ കിട്ടാതെ തെരുവിൽ കഴിയുന്നവരുടെ കഷ്ടപ്പാട്
പറഞ്ഞ് ബാക്കിയുള്ളവരെയും കൊണ്ട് തീറ്റിക്കും. എന്നാൽ ഇനി മുതൽ ആ ഒരു വിഷമം വേണ്ടേ വേണ്ട. വളരെ എളുപ്പത്തിൽ കുറഞ്ഞ സമയം കൊണ്ട് ഉണ്ടാക്കാവുന്ന ഒരു പലഹാരം ആണ് ഇതോടൊപ്പം ഉള്ള വീഡിയോയിൽ കാണിക്കുന്നത്. ഇത് ഉണ്ടാക്കാൻ ഉപയോഗിക്കുന്നതോ? തലേ ദിവസം ബാക്കി വന്നിട്ട് കളയാൻ മടിച്ച് ഫ്രിഡ്ജിൽ വച്ചിരിക്കുന്ന ചോറ്.
ഈ ഒരു വിഭവം രാവിലെ പ്രാതൽ ആയിട്ടോ സ്നാക്ക്സ് ആയിട്ടോ ഒക്കെ കഴിക്കാം. ഈ വിഭവം ഉണ്ടാക്കാനായി ഒരു കപ്പ് ചോറ് എടുത്തിട്ട് മിക്സിയുടെ ചെറിയ ജാറിൽ ഇട്ട് അരച്ചെടുക്കണം. ഇതിനെ ഒരു ബൗളിലേക്ക് മാറ്റിയിട്ട് വറുത്ത അരിപ്പൊടി ചേർത്ത് യോജിപ്പിക്കണം. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് വേണം കുഴയ്ക്കാൻ. അവസാനമായി അൽപം എണ്ണയും കൂടി ചേർത്ത് കുഴയ്ക്കണം. ഇതിനെ അല്പസമയം അടച്ച് വച്ചതിന് ശേഷം. ഇതിനെ ചെറിയ ഉരുളകൾ ആക്കി എടുക്കണം.
ചപ്പാത്തിക്ക് പരത്തുന്നത് പോലെ വേണം ഇവയെ പരത്തി എടുക്കാൻ. ഇതിനെ ഒരു തവ ചൂടാക്കിയിട്ട് അതിൽ തിരിച്ചും മറിച്ചും ഇട്ട് എണ്ണ തേച്ച് ചുട്ടെടുക്കണം. വളരെ എളുപ്പത്തിൽ തന്നെ ഉണ്ടാക്കാവുന്ന ഈ പലഹാരം കഴിക്കാനും ഏറെ രുചികരമാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടമാവുന്ന ഈ വിഭവം ഉണ്ടാക്കുന്നത് എങ്ങനെ എന്ന് മനസിലാക്കാനായി ഇതോടൊപ്പം ഉള്ള വീഡിയോ കാണുക. video credit : Recipes By Revathi
Read More : അവൽ ഉപയോഗിച്ച് ഇങ്ങനെ ഒരു പലഹാരം കഴിച്ചിട്ടുണ്ടോ ? ഒരിക്കൽ ഇങ്ങനെയൊന്ന് ചെയ്തു നോക്കൂ