Take a fresh look at your lifestyle.
  

ഇങ്ങനെ ഒരു പലഹാരം നിങ്ങൾ കഴിച്ചിട്ടുണ്ടോ ? 10 മിനിറ്റിൽ തയ്യാറാക്കാവുന്ന ഒരു അടിപൊളി പലഹാരം | Potato Easy snack recipe

Potato Easy snack recipe : ഇപ്പോൾ പല വീട്ടമ്മമാർക്കും ഉള്ള ഒരു പ്രശ്നമാണ് സമയമില്ലായ്മ. പണ്ടത്തെ അപേക്ഷിച്ചു ഇപ്പോൾ വീട്ടമ്മമാർക്ക് ജോലികൾ കുറവാണ് എന്നാണ് എല്ലാവരുടെയും പക്ഷം. ശരിയാണ്. വാഷിംഗ്‌ മെഷീനും മിക്സിയും ഒക്കെ വീട്ടിലെ ജോലിഭാരം കുറച്ചു കൊടുത്തു. പക്ഷെ ഇപ്പോൾ മിക്ക വീട്ടമ്മമാരും ഒന്നല്ലെങ്കിൽ മറ്റൊരു വരുമാനമാർഗം കണ്ടെത്തുന്ന പ്രവണത

ആണ് കാണുന്നത്. പ്രായം ഇപ്പോൾ എല്ലാവർക്കും വെറും നമ്പർ മാത്രം ആണല്ലോ. അപ്പോൾ പിന്നെ അടുക്കളയിൽ ജോലികൾ തീർക്കാൻ എളുപ്പവഴികൾ നോക്കുകയേ വഴിയുള്ളൂ. എപ്പോഴും ഒരേ പോലത്തെ വിഭവങ്ങൾ ഉണ്ടാക്കിയാലും വീട്ടിലുള്ള മറ്റുള്ളവരുടെ നെറ്റി ചുളിയും. എന്നാൽ ഇനി ആ ഒരു വിഷമം വേണ്ട. വളരെ എളുപ്പത്തിൽ വീട്ടിൽ ഉള്ള സാധനങ്ങൾ വച്ച് തന്നെ ഉണ്ടാക്കാൻ കഴിയുന്ന ഒരു വിഭവമാണ് ഇതോടൊപ്പം ഉള്ള വീഡിയോയിൽ കാണുന്നത്.

വെറും പതിനഞ്ചു മിനിറ്റ് മതി ഈ പലഹാരം ഉണ്ടാക്കാനായിട്ട്. കുട്ടികൾക്ക് സ്നാക്ക്സ് ആയിട്ട് കൊടുത്തു വിടാൻ പറ്റിയ ഒന്നാണ് ഇത്. അത്‌ കൂടാതെ പ്രാതൽ ആയിട്ടും ചായയ്ക്ക് ഒപ്പം കഴിക്കാനും രാത്രിയിൽ കഴിക്കാനും ഒക്കെ ഇത് ഉണ്ടാക്കാം. ആദ്യം തന്നെ ഉരുളക്കിഴങ്ങ് നല്ലത് പോലെ വേവിച്ചിട്ട് തൊലി കളഞ്ഞ് ഉടച്ചു വയ്ക്കണം. ഇതോടൊപ്പം നല്ല ചെറുതായി അരിഞ്ഞ സവാളയും പച്ചമുളകും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചില്ലി ഫ്ലേക്സും മഞ്ഞൾപൊടിയും ഗരം മസാലയും കുരുമുളക് പൊടിയും

നാരങ്ങ നീരും ഉപ്പും ചേർത്ത് നല്ലത് പോലെ യോജിപ്പിക്കണം. ഇതിലേക്ക് അൽപം ഗോതമ്പു മാവും വെള്ളവും ചേർത്ത് കുഴച്ചിട്ട് ഇതിന്റെ പകുതി ഒരു പകുതി എടുത്ത് പരത്തി എടുക്കണം. ഒരു പ്ലേറ്റിൽ എണ്ണ പുരട്ടിയിട്ട് വച്ചു കൊടുക്കണം. മറ്റേ പകുതി കൂടി പരത്തിയിട്ട് വേവിച്ച മുട്ട മുറിച്ച് വിഡിയോയിൽ കാണുന്നത് പോലെ വയ്ക്കണം. ശേഷം അതിൽ കാണുന്നത് പോലെ ചെയ്തു വറുത്താൽ മാത്രം മതി. video credit : Amma Secret Recipes