
പൊളി സാനം.!! റവ ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒരു കിടിലൻ പലഹാരം; ഇങ്ങനെ ഒന്ന് ചെയ്തുനോക്കൂ | Rava recipe malayalam
Rava recipe malayalam : എല്ലാ ദിവസവും ഒരേ പലഹാരങ്ങൾ തന്നെ കഴിച്ച് മടുത്തവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന റവ ഉപയോഗിച്ചുള്ള ഒരു കിടിലൻ പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു പലഹാരം തയ്യാറാക്കി എടുക്കാൻ ആദ്യം തന്നെ ഒന്നര കപ്പ് അളവിൽ റവ എടുക്കുക. അത് ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് ഒട്ടും തരിയില്ലാതെ പൊടിച്ചെടുക്കണം. ഈയൊരു സമയത്ത് ഒന്നേമുക്കാൽ കപ്പ് അളവിൽ വെള്ളം മറ്റൊരു
പാത്രത്തിൽ എടുത്ത് അത് തിളപ്പിക്കാനായി വയ്ക്കാം. അതിലേക്ക് ആവശ്യത്തിന് ഉപ്പ് കൂടി ചേർത്തു കൊടുക്കാം. വെള്ളം നന്നായി വെട്ടി തിളക്കുമ്പോൾ പൊടിച്ചു വച്ച റവ അതിലേക്ക് ചേർത്ത് കൊടുക്കണം. ശേഷം ഒട്ടും കട്ടപിടിക്കാത്ത രീതിയിൽ അത് നന്നായി ഇളക്കി വേവിച്ചെടുക്കുക. ഇതൊന്ന് ചൂടാറാനായി മാറ്റി വയ്ക്കാം. ചൂടെല്ലാം പോയി കഴിയുമ്പോൾ കൈ ഉപയോഗിച്ച് മാവ് നല്ലതുപോലെ കുഴച്ചെടുക്കണം. ഈയൊരു സമയത്ത് അരക്കപ്പ് അളവിൽ മൈദ കൂടി മാവിലേക്ക്
ചേർത്തു കൊടുക്കുക മാവിൽ ഒട്ടും ക്രാക്കുകൾ ഇല്ലാത്ത രീതിയിൽ വേണം കുഴച്ചെടുക്കാൻ. പിന്നീട് ഇത് കുറച്ചുനേരത്തേക്ക് മാറ്റി വയ്ക്കാം. അതിനുശേഷം മാവ് ഓരോ വലിയ ഉരുളകളാക്കി മാറ്റിയെടുക്കുക. ചപ്പാത്തി പലക എടുത്ത് അല്പം മൈദ വിതറിയ ശേഷം ഓരോ ഉരുളകളാക്കി അതിലേക്ക് വെച്ച് പരത്തി എടുക്കാം. പത്തിരിക്ക് പരത്തി എടുക്കുന്ന അതേ രീതിയിൽ തന്നെയാണ് മാവ് പരത്തി എടുക്കേണ്ടത്. അതിനുശേഷം ചട്ടി അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ പരത്തി
വെച്ച മാവ് അതിലേക്ക് ഇട്ട് നല്ലതുപോലെ ചുട്ടെടുക്കാം. മാവിൽ ഒട്ടും ക്രാക്കുകൾ ഇല്ല എങ്കിൽ ഇവ ഉണ്ടാക്കിയെടുക്കുമ്പോൾ നല്ലതുപോലെ പൊന്തി വരുന്നതാണ്. ശേഷം സാധാരണ പത്തിരി വിളമ്പുന്ന അതേ രീതിയിൽ വ്യത്യസ്ത കറികളോടൊപ്പം ഈയൊരു പലഹാരവും സെർവ് ചെയ്യാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. video credit: Dians kannur kitchen
ഗോതമ്പ് ദോശ ഉണ്ടാക്കുമ്പോൾ ക്രിസ്പായി കിട്ടാൻ ഇങ്ങിനെ ചെയ്തു നോക്കൂ. !