
30 സെന്റ് സ്ഥലത്ത് 3000 sqft വീട്; മനോഹരമായ ഇന്റീരിയർ കാഴ്ചകൾ നൽകുന്ന വീടിന്റെ വിശേഷങ്ങൾ അറിയാം | 5 Bhk modern 3000 sqft Home tour
5 Bhk modern 3000 sqft Home tour
5 Bhk modern 3000 sqft Home tour: 30 സെന്റ് സ്ഥലത്ത് 3000 sqft-ൽ നിർമ്മിച്ച ഒരു മനോഹരമായ വീടാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. എക്സ്റ്റീരിയറും ഇന്റീരിയറും ഒരുപോലെ മനോഹരമാക്കി നിർമ്മിച്ച വീട്, പ്രധാനമായും വൈറ്റ് തീമിലാണ് അലങ്കരിച്ചിരിക്കുന്നത്. വൈറ്റ് നിറത്തിലുള്ള തീമിൽ വുഡൻ ക്ലാഡിങ് ചെയ്ത ഗേറ്റ് മുതൽ തുടങ്ങുന്നു വീടിന്റെ മനോഹരമായ കാഴ്ച്ചകൾ. റിമോട്ട് കണ്ട്രോൾ ഉപയോഗിച്ച് നിയന്ത്രിക്കാവുന്ന ഓട്ടോമാറ്റിക് സ്ലൈഡിങ് ഗേറ്റ് ആണ് വീടിനുമുന്നിലെ പ്രധാന ആകർഷണം.
താന്തൂർ സ്റ്റോൺ ഉപയോഗിച്ചാണ് വീടിന്റെ മുറ്റം മനോഹരമാക്കിയിരിക്കുന്നത്. കണ്ടമ്പററി സ്റ്റൈലിലുള്ള വീടിന്റെ എലിവേഷൻ വളരെ ആകർഷകമായ രീതിയിൽ നിർമ്മിച്ചിരിക്കുന്നു. വീടിന്റെ സിറ്റ് ഔട്ടിനോട് ചേർന്ന കോർട്ട്യാർഡ് സ്പേസ് വീടിന്റെ എക്സ്റ്റീരിയർ ഭംഗി വർധിപ്പിക്കുന്നു. വിയറ്റ്നാം വൈറ്റ് മാർബിൾ ഉപയോഗിച്ചാണ് വീടിന്റെ ഫ്ലോറിങ് ചെയ്തിരിക്കുന്നത്.
ഇനി നമുക്ക് വീടിന്റെ ഇന്റീരിയർ വിശേഷങ്ങളിലേക്ക് കടക്കാം, സിറ്റൗട്ടിൽ നിന്ന് പ്രവേശിക്കുമ്പോൾ ഇടത് ഭാഗത്തായിട്ടാണ് വീടിന്റെ ലിവിങ് റൂം സെറ്റ് ചെയ്തിരിക്കുന്നത്. വിശാലമായ ലിവിങ് റൂം മനോഹരമായ ഒരു എൽ ഷേപ്പ് സോഫയും ഒരു ടീപ്പോയിയും സെറ്റ് ചെയ്ത് മനോഹരമാക്കിയിരിക്കുന്നു. ലിവിങ് റൂം കൂടാതെ ഒരു ഫാമിലി ലിവിങ് റൂമും വീട്ടിൽ ഉൾപ്പെടുന്നു. ഒരു വെറൈറ്റി ഡിസൈനിൽ നിർമ്മിച്ച ഡൈനിങ് ടേബിളാണ് ഡൈനിങ് ഹാളിൽ ഒരുക്കിയിരിക്കുന്നത്.
സ്റ്റെയർകെയ്സിന് കീഴിലായി ഒരു ടിവി സ്പേസും, ഒട്ടും സ്ഥലം പഴക്കാതെ സെറ്റ് ചെയ്തിട്ടുണ്ട്. വീട്ടിൽ നാല് ബാത്റൂം അറ്റാച്ചഡ് ബെഡ്റൂമുകൾ അടങ്ങിയിരിക്കുന്നു. പ്രധാനമായും ലൈറ്റ് വർക്കുകളാണ് വീടിന്റെ ഇന്റീരിയർ ഭംഗി വർധിപ്പിക്കുന്നത്. കൂടാതെ, ചില വാൾ വർക്കുകളും വീട്ടിൽ സെറ്റ് ചെയ്തിട്ടുണ്ട്. എൻജിനീയർ റഫീഖ് ആണ് വീട് ഡിസൈൻ ചെയ്തിരിക്കുന്നത്. വീടിന്റെ കൂടുതൽ കാഴ്ചകൾ കാണാൻ വീഡിയോ സന്ദർശിക്കാം. Shan Tirur 5 Bhk modern 3000 sqft Home tour
Step into this luxurious 5 BHK modern home, sprawling across 3000 sqft, designed with premium aesthetics and smart functionality. This elegant house features a spacious living room with double-height ceilings, a modular kitchen with high-end appliances, five fully furnished bedrooms with attached designer bathrooms, and a dedicated home office. The interiors are styled with contemporary lighting, false ceiling designs, and imported tiles, offering a blend of comfort and sophistication. The home also includes a private balcony, landscaped garden, and a covered car porch, perfect for urban families seeking upscale living. Ideal for those searching for modern home design, luxury home tour, interior design ideas, or 5BHK house plan in 3000 sqft.