
3.5 സെന്റില്‍ 11.5 ലക്ഷത്തിന് ഒരു മനോഹര ഭവനം പരിചയപ്പെട്ടാലോ.. 699 സ്ക്വയര്‍ ഫീറ്റ് 2 ബെഡ്രൂം ഒരു കൊച്ചു വീട് | 3.5 cent 11.5 lakhs home plan
3.5 cent 11.5 lakhs home plan
3.5 cent 11.5 lakhs home plan: പണമില്ലെന്നോർത്ത് നിങ്ങളുടെ വീടെന്ന സ്വപ്നത്തെ മാറ്റിവെച്ചിരിക്കുകയാണോ. എങ്കിൽ ചെറിയ ബഡ്ജറ്റിൽ നിങ്ങൾക്കും നിർമ്മിക്കാം ഇത് പോലൊരു ഭവനം. ആലപ്പുഴ ജില്ലയിലെ പാണാവള്ളിയിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. പുതിയ കാലത്തിൻറെ വീട് സങ്കൽപ്പങ്ങളെ ഊട്ടി ഉറപ്പിക്കുന്ന രീതിയിൽ വളരെ മനോഹരമായാണ് വീടിന്റെ എലിവേഷനുള്ളത്.
മൂന്ന് സെന്റിലായി 699 സ്ക്വയർ ഫീറ്റിലാണ് ഈ ഭവനം നിർമ്മിച്ചിരിക്കുന്നത്. വീടിന്റെ മുന്നിലായി ആകർഷകമായ ഒരു ഷോ വാൾ കാണാം. ഇവിടെയുള്ള കിണറിന് ഇഷ്ട്ടികയുടെ മോഡലിലുള്ള പെയ്ന്റിങ്ങാണ് നൽകിയിരിക്കുന്നത്. ലിവിങ്, ഡൈനിങ്, രണ്ട് ബെഡ് റൂമുകൾ, ഒരു കോമൺ ബാത്റൂം, കിച്ചൺ എന്നിവ അടങ്ങിയതാണ് ഈ ഭവനം. മൂന്ന് പാളി ജനലുകളാണ് വീടിനുള്ളത്. ഡബിൾ എൻട്രൻസ് ഡോറാണ് പൂമുഖത്തായുള്ളത്.
വിട്രിഫൈഡ് ടൈലുകളാണ് ഇവിടം ഉപയോഗിച്ചിരിക്കുന്നത്. അകത്തളങ്ങളിൽ കൂടുതലും ന്യൂട്രൽ നിറങ്ങളാണ് നൽകിയിരിക്കുന്നത്. കാഴ്ച്ച യുടെ ഭംഗിക്കായി അകത്ത് ഒരു ഭിത്തി ഹൈലൈറ്റ് ചെയ്തിട്ടുണ്ട് . അവിടെയായി ഒരു ടീവിയും സെറ്റ് ചെയ്തിട്ടുണ്ട്. അതിനരികിലായി ഒരു വാഷ് ബേസും, മിററും കാണാം.ലിവിങ്ങും, ഡൈനിങ്ങും മെയിൻ ഹാളിനോടടുത്തായുണ്ട്. സ്ട്രെക്ച്ചറും, ഫർണീഷിങ്ങും സഹിതം പതിനൊന്നര ലക്ഷം രൂപയാണ് ചിലവായിട്ടുള്ളത്.
കിച്ചൺ കാബിനെറ്റുകൾ അലൂമിനിയം ഫാബ്രിക്കേറ്റാണ് ചെയ്തിരിക്കുന്നത്.സിമെന്റ് കട്ടകൾ കൊണ്ടാണ് ഭിത്തി കെട്ടിയിരിക്കുന്നത്. അരികിലായി ഒരു സിങ്കുണ്ട്.മഞ്ഞയും, ചുവപ്പും നിറത്തിലുള്ള കർട്ടണുകളാണ് എല്ലായിടങ്ങളിലും ഉപയോഗിച്ചിരിക്കുന്നത്. വീട് ഒരു സ്വപ്നമായി കൊണ്ടു നടക്കുന്നവർക്ക് സ്വീകരിക്കാവുന്ന മികച്ചൊരു മാതൃകയാണ് ഈ ഭവനം.വലിയ ചിലവൊന്നുമില്ലാതെ തന്നെ വളരെ ആകർഷകമായി ഇത്തരത്തിൽ ഡിസൈൻ ചെയ്തെടുക്കാവുന്നതാണ്. ചുരുക്കി പറയുകയാണെങ്കിൽ എല്ലാ സൗകര്യങ്ങളുമടങ്ങിയ ഒരു കൊച്ചു ഭവനമാണിതെന്നു പറയാം. Home Pictures 3.5 cent 11.5 lakhs home plan
if you’re looking for a budget-friendly home design in a compact 3.5 cent plot, this 11.5 lakh plan is perfect for small families dreaming of a cozy, functional space. this single-floor layout includes a 2-bedroom, 1 bathroom setup with an open living-dining area, compact kitchen, and a front sit-out. the structure focuses on space optimization, natural lighting, and ventilation, making it ideal for urban and semi-urban areas in kerala. using cost-effective construction materials like laterite bricks and interlock paving, this plan ensures durability without compromising style. this is a trending choice among low-budget home builders in kerala aiming for value and aesthetics.