
3 സെന്റിൽ 3 ബെഡ്റൂമോടു കൂടിയ വിശാല ഭവനം.! 850 സ്ക്വയർ ഫീറ്റിലുള്ള ഒരു മനോഹര ഭവനം.. പരിചയപ്പെട്ടാലോ.. | 3 bhk home in 3 cent land
3 bhk home in 3 cent land
3 bhk home in 3 cent land: വളരെ വിശാലമായ എന്നാൽ ഒതുങ്ങി നിൽക്കുന്ന അതി മനോഹരമായ ഭവനമാണ് ഇവിടെ പരിചയപ്പെടാൻ പോവുന്നത്. ഇടപ്പള്ളിക്കടുത്ത് വരാപ്പുഴയിൽ കൊച്ചാൽ എന്ന സ്ഥലത്താണ് ഇത് നിർമിച്ചിട്ടുള്ളത്. മനോഹരമായ മതിലും, സ്റ്റൈലിഷായ ഒരു ഗേറ്റാലും ചുറ്റപ്പെട്ടതാണ് ഈ വീട്. മൂന്നര സെന്റിൽ മൂന്ന് ബെഡ് റൂമോട് കൂടിയാണ് ഇത് പണികഴിപ്പിച്ചിരിക്കുന്നത്.
ആര് കണ്ടാലും ഒന്ന് നോക്കി പോകുന്ന രീതിയിലാണ് വീടിന്റെ ഫ്രണ്ട് എലിവേഷൻ. വിശാലമായ മുൻമുറ്റമടങ്ങിയ ഒതുക്കത്തിലുള്ള വീടാണിത്. വീടിന്റെ എല്ലാ ഭാഗങ്ങളും ഇന്റർലോക്ക് ചെയ്തിട്ടുണ്ട്. മുന്നിലായി കരിങ്കല്ലിന്റെ തനിമയിലുള്ള ടൈലുകൾ ഒട്ടിച്ച മനോഹരമായ ഒരു ഷോ വാൾ ഉണ്ട് . തൊട്ടടുത്ത് 90 സ്ക്വയർ ഫീറ്റ് വിസ്തൃതിയിലുള്ള ഒരു സിറ്റ് ഔട്ട് കാണാം. വാതിൽ തുറന്ന് അകത്തേക്ക് കടന്നാൽ വെട്രിഫൈഡ് ടൈലുകൾ ഉള്ള ഗസ്റ്റ് സിറ്റിംഗ് കാണാം.
വെള്ള നിറമാണ് ചുമരുകൾക്ക് നൽകിയിരിക്കുന്നത്. സിറ്റിങ്ങിനെയും ഡൈനിങ്ങിനെയും വേർതിരിക്കുന്നത് പർഗോള വർക്കാണ്. 5 പാളികളുള്ള രണ്ട് ജനലുകൾ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. മൂന്ന് ബെഡ് റൂമുകളും മൂന്ന് വശങ്ങളിലായി പ്രൈവസി കാത്ത് സൂക്ഷിച്ചു കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ധാരാളം ജനലുകൾ അടങ്ങിയ മുറികളാണ് ഈ വീടിനുള്ളത്. പ്രീമിയം ക്വാളിറ്റിയോട് കൂടിയ വെട്രിഫൈഡ് ടൈലുകളാണ് എല്ലായിടത്തും ഇട്ടിരിക്കുന്നത്. ബ്രാൻഡഡ് ഫിറ്റിങ്ങോട് കൂടിയ അറ്റാച്ഡ് ബാത്രൂമാണ് എല്ലാ മുറികളിലുമുള്ളത്. ഡൈനിങ്ങിന് ചേർന്നാണ് അടുക്കളയുള്ളത്. അക്കേഷ്യ,
പ്ലാവ്,ആഞ്ഞിലി എന്നീ തടികളാണ് ഇവിടെ ജനലുകൾക്കും വാതിലുകൾക്കും ഉപയോഗിച്ചിരിക്കുന്നത്. ഡൈനിങ്ങിനെയും കിച്ചണിനെയും വേർതിരിക്കുന്ന ചുമരിന്റെ കുറച്ചു ഭാഗം ടെക്സ്ചർ വർക്ക് കൊണ്ട് ഗംഭീരമാക്കിയിട്ടുണ്ട്. ഇവിടെ ചെറിയൊരു കൗണ്ടറുമുണ്ട്. കിച്ചണിന് പുറത്തായി സ്റ്റോറേജോട് കൂടിയ മിറർ അറ്റാച്ച്ഡ് വാഷ് ബേസുണ്ട്. പ്രതേക നിറത്തിലുള്ള വാൾ ആണ് ഇവിടെയുള്ളത്. വാഷ് കൗണ്ടറിന്റെ ഇരു വശങ്ങളിലുമായാണ് രണ്ട് മുറികളുള്ളത്. മുകളിലും താഴെയുമായി കിച്ചണിൽ സ്റ്റോറേജ് സംവീധാനമുണ്ട്. അടുക്കളയുടെ പിൻ വശത്തായി വിശാലമായ വർക്ക് ഏരിയ കാണാം. ഇത്തരത്തിൽ ചെറിയൊരു മനോഹര ഭവനം സ്വപ്നം കാണുന്ന എല്ലാവർക്കും ഇത് പോലൊരു വീട് ബഡ്ജറ്റ് ഫ്രണ്ട്ലിയായി നിർമ്മിക്കാവുന്നതാണ് .PADINJATTINI 3 bhk home in 3 cent land
Building a 3 BHK home on 3 cents of land (approximately 1,300 square feet) is possible with a well-planned, multi-story design. A compact layout typically includes a living room, kitchen, one bedroom, and a bathroom on the ground floor, with two additional bedrooms and bathrooms on the upper floor. Smart space utilization, such as open-plan living areas, minimal corridors, and built-in storage, ensures functionality without compromising comfort. Vertical construction, lightweight materials, and efficient ventilation can make the home feel spacious while fitting within the small plot size. A small sit-out or terrace can also enhance the design.