
അമ്പരപ്പിക്കും ഈ മോഡേൺ നാലുകെട്ട്.!! മോഡേൺ ശൈലിയിൽ നിർമ്മിച്ച മനോഹരമായ ഒരു നാലുകെട്ട് | Trending naalukettu home
Trending naalukettu home
Trending naalukettu home: എല്ലാവിധ അത്യാധുനിക സൗകര്യങ്ങളും നൽകി പഴമ നിലനിർത്തിക്കൊണ്ട് കോഴിക്കോട് ജില്ലയിൽ നിർമ്മിച്ചിട്ടുള്ള സുജിൻ ദേവ്,ജിജി ദമ്പതികളുടെ നാലുകെട്ടിനെ പറ്റി വിശദമായി മനസ്സിലാക്കാം. 3400 സ്ക്വയർ ഫീറ്റ് ആണ് വീടിന്റെ ആകെ വിസ്തൃതി. വീടിന്റെ പുറം ഭാഗം തൊട്ട് ഈ നാലുകെട്ടിൽ പഴമയുടെ ശൈലി നിലനിർത്താനായി ശ്രമിച്ചിട്ടുണ്ട്.
വീട്ടിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് വെട്ടുകല്ലിൽ നിർമ്മിച്ച ഒരു മതിലും അതോടൊപ്പം ഒരു പടിപ്പുരയും നൽകിയിട്ടുണ്ട്. അതോടൊപ്പം തന്നെ വാഹനങ്ങൾക്ക് കയറാനായി മറ്റൊരു പ്രധാന ഗേറ്റും നൽകിയിട്ടുണ്ട്.വീട്ടിൽ നിന്നും കുറച്ചു മാറി ജി ഐ പൈപ്പ് ഉപയോഗിച്ചാണ് കാർപോർച്ചിന്റെ നിർമ്മാണം നടത്തിയിട്ടുള്ളത്. മുറ്റത്ത് നിന്നും പ്രവേശിക്കുന്നത് വിശാലമായ ഒരു സിറ്റൗട്ടിലേക്കാണ്. ഇവിടെ വിട്രിഫൈഡ് ടൈലുകളാണ് ഫ്ളോറിങ്ങിനായി ഉപയോഗിച്ചിട്ടുള്ളത്.
മാത്രമല്ല മരത്തിൽ തീർത്ത ഫർണിച്ചറുകൾ, പ്രധാന വാതിൽ,ജനാലകൾ എന്നിവയും വീടിന്റെ എടുത്തു പറയേണ്ട പ്രത്യേകതയാണ് വീടിനകത്തേക്ക് പ്രവേശിക്കുമ്പോൾ ഏറ്റവും ശ്രദ്ധയെ ആകർഷിക്കുന്നത് വിശാലമായ നടുമുറ്റവും അവിടെ നൽകിയിട്ടുള്ള തുളസിത്തറയുമാണ്.അതിന്റെ നാലു ഭാഗങ്ങളിലായി ഇരിക്കുന്നതിന് ആവശ്യമായ വീതി കൂടിയ തിട്ടുകളും നൽകിയിട്ടുണ്ട്. വീടിന്റെ താഴെ ഭാഗത്ത് നല്ല വായു സഞ്ചാരം ലഭിക്കുന്ന രീതിയിൽ നാല് ബെഡ്റൂമുകളാണ് ഒരുക്കിയിട്ടുള്ളത്.
അതോടൊപ്പം അറ്റാച്ച്ഡ് ബാത്റൂം സൗകര്യവും നൽകിയിട്ടുണ്ട്. ഇവയിൽ ഒരു റൂം പൂജാമുറിയായി സെറ്റ് ചെയ്തിരിക്കുന്നു. നടുത്തളത്തിൽ നിന്നും ഡൈനിങ് ഏരിയയിലേക്ക് പ്രവേശിക്കുമ്പോൾ എട്ട് പേർക്ക് ഇരിക്കാവുന്ന രീതിയിലാണ് ഡൈനിങ് ടേബിൾ, ചെയറുകൾ എന്നിവ നൽകിയിട്ടുള്ളത്. വിശാലമായ അടുക്കളയിൽ വൈറ്റ് നിറത്തിലുള്ള കബോർഡുകൾ ആണ് സജ്ജീകരിച്ചിട്ടുള്ളത്. അതോടൊപ്പം തന്നെ ഒരു വർക്ക് ഏരിയക്ക് കൂടി ഇടം കണ്ടെത്തിയിരിക്കുന്നു. എല്ലാവിധ മോഡേൺ സൗകര്യങ്ങളും നൽകി കൊണ്ടാണ് അടുക്കള സജ്ജീകരിച്ചിട്ടുള്ളത്.
നടുത്തളത്തിൽ നിന്നും ഒരു കോണിപ്പടി മുകളിലോട്ട് നൽകിയിട്ടുണ്ട്.ഇവിടെ വിശാലമായ ഒരു അപ്പർ ലിവിങ് ഏരിയയാണ് നൽകിയിട്ടുള്ളത്.ഇത് ഭാവിയിൽ ബെഡ്റൂം ആയി ഉപയോഗിക്കാനും സാധിക്കും.വീടിന്റെ പഴമ നിലനിർത്താനായി ഇവിടെ ഓപ്പൺ രീതിയിൽ ആണ് ജനാല നൽകിയിട്ടുള്ളത്. വീട്ടുകാരുടെ സ്വന്തം ഐഡിയയിൽ നിർമ്മിച്ച ഈയൊരു നാലുകെട്ടിന് ഇന്റീരിയർ, ഫർണിച്ചർ എന്നിവ ഉൾപ്പെടെ 68 ലക്ഷം രൂപയാണ് നിർമ്മാണ ചിലവ് വന്നിട്ടുള്ളത്. Video Credit : Homedetailed Trending naalukettu home
- Location – Kozhikode
- Area- 3400 sqft
- 1)Sitout
- 2)Nadumuttam
- 3)Dining area
- 4)Kitchen+work area
- 5)3 bedroom+ bathroom
- 4)Pooja room
- 6)Upper living
Overview
- Total Area: ~2,000–3,000 sq. ft. (can be scaled up or down)
- Plot Size: Minimum 10 cents (but can be adapted to smaller plots)
- Style: Kerala traditional with nadumuttam (open courtyard)
- Budget: ₹40–60 lakhs+ (depends on materials & finishes)
Core Features of a Naalukettu
- Nadumuttam (Central Courtyard) – Open-to-sky space in the middle for ventilation, natural light, and rain collection.
- Sloping Clay-Tiled Roof – Supported by wooden beams and carved pillars.
- Chuttu Verandah – Wrap-around passage connecting rooms to the courtyard.
- Symmetrical Layout – Rooms arranged on four sides of the courtyard.
Typical Room Arrangement
Front Section (East Side)
- Main Entrance Verandah with carved wooden pillars
- Formal Living Room for guests
- Pooja Room in the northeast corner
Right Wing (South Side)
- Master Bedroom with attached bathroom
- Children’s Bedroom with attached bathroom
Left Wing (North Side)
- Dining Area opening to courtyard
- Kitchen + Work Area
- Store Room
Back Wing (West Side)
- Guest Bedroom with attached bathroom
- Library/Study Room or Office Space
Special Design Elements
- Wooden windows with ventilators (charupadi style)
- Terracotta or Athangudi tile flooring
- Central rainwater drain in the nadumuttam
- Verandah seating with wooden benches (charupadi)