
തെങ്ങിൻ പൂക്കുല വരട്ടി സൂക്ഷിക്കുന്ന ശരിയായ രീതി ഇതാണ്..! എല്ലാ വേദനകൾക്കും ആരോഗ്യപുഷ്ടിക്കും ഒരു അടിപൊളി ലേഹ്യം | Post Delivery Care Thengin Pookula Lehyam Recipe
Post Delivery Care Thengin Pookula Lehyam Recipe
Post Delivery Care Thengin Pookula Lehyam Recipe: തെങ്ങിൻ പൂക്കുല ലേഹ്യം എന്ന് കേൾക്കാത്തവർ ചുരുക്കം ആയിരിക്കും, കാരണം ഒരുപാട് ഗുണങ്ങളുള്ള ഈ ലേഹ്യം, ഡെലിവറിക്ക് ശേഷം സ്ത്രീകൾക്ക് നഷ്ടപ്പെട്ട ആരോഗ്യവും വേഗത്തിൽ തിരിച്ചുകിട്ടാൻ എല്ലാം വേദനകൾക്കും ഉള്ള മരുന്നുമാണ്, ഇതു എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കിയാലോ?!
- Pookula – 2 pieces
- Panakkalkandam – 1/2 kg
- Panam Chakkara – 1/2 kg
- Chunk powder – 2 tablespoons
- Jumin powder – 1 tablespoon
- Black pepper powder – 1 tablespoon
- Ghee
- Medicine
- First milk of coconut
- Second milk
ആദ്യം ഒട്ടും പൂക്കാതെ പരുവത്തിലുള്ള പൊടിഞ്ഞു നേർത്തു ഇരിക്കുന്ന 2 തെങ്ങിൻ പൂക്കുലയാണ് എടുക്കേണ്ടത്, ശേഷം പൂക്കുലയുടെ കട ഭാഗം പകുതിയിൽ താഴെ മുറിച്ചു കളഞ്ഞ് ബാക്കിയുള്ള ഭാഗം ചെറുതായി അരിയുക, ശേഷം അര കിലോ പന കൽക്കണ്ടം പൊടിച്ചെടുക്കുക പൊടിച്ചെടുക്കുന്ന സമയത്ത് ഇതിലേക്ക് 4-5 ഏലക്ക ചേർത്ത് കൊടുക്കുക, ശേഷം അരക്കിലോ പനംചക്കര ഒരു ഗ്ലാസ് വെള്ളത്തിൽ മെൽറ്റ് ചെയ്തെടുക്കുക, ശേഷം കഴുകി വൃത്തിയാക്കി
ഒരു പ്രഷർകുക്കറിലേക്ക് ഇട്ടു കൊടുക്കുക, 4-5 വിസിൽ വരുന്നത് വരെ വേവിച്ചെടുക്കുക, ശേഷം നാല് തേങ്ങയുടെ രണ്ടാം പാല് ഇത് മുങ്ങുന്ന വിധത്തിൽ ഒഴിച്ചുകൊടുത്ത് കുക്കർ അടച്ചുവെച്ച് മീഡിയം തീയിലിട്ട് കൊടുത്ത് വേവിച്ചെടുക്കുക, ശേഷം ഒരു ഉരുളി അടുപ്പത്ത് വെച്ച് ചൂടാക്കുക, അതിലേക്ക് ഒരു ടേബിൾ സ്പൂൺ നെയ്യ് ഒഴിച്ചു കൊടുക്കുക, ശേഷം തെങ്ങിൻ പൂക്കുല വേവിച്ചെടുത്തത് തണുത്തതിനു ശേഷം മിക്സിയിലിട്ട് അരച്ചെടുത്തത് ഇതിലേക്ക് ചേർത്ത് കൊടുക്കുക, ബാക്കിയുള്ള രണ്ടാം പാല് ഇതിലേക്ക് ഒഴിച്ചു കൊടുക്കുക, ശേഷം നേരത്തെ പൊടിച്ചുവെച്ച് പനക്കൽകണ്ടം,
രണ്ട് ടേബിൾ സ്പൂൺ ചുക്കുപൊടി, ഒരു ടേബിൾ സ്പൂൺ ജീരകപ്പൊടി, 1 ടേബിൾ സ്പൂൺ കുരുമുളകുപൊടി, നേരത്തെ ഉരുക്കിവെച്ച പന ശർക്കര എന്നിവ ഇതിലേക്ക് ചേർത്ത് കൊടുക്കുക, ഇതെല്ലാം നന്നായി മിക്സ് ചെയ്ത് ഇളക്കി കൊടുക്കുക, കുറച്ചു കഴിയുമ്പോൾ ഇത് പൊട്ടിത്തെറിക്കും അതുകൊണ്ട് കുറച്ചു മാറി നിന്ന് ഇളക്കാൻ ശ്രദ്ധിക്കുക, ശേഷം ഇത് കുറുകി വരുന്നതുവരെ വേവിച്ചെടുക്കുക, പാല് വറ്റി കുറുകി വന്നാൽ ഇതിലേക്ക് ഒന്നാംപാൽ ഒഴിച്ചുകൊടുക്കാം, അര ഗ്ലാസ് പാൽ മാറ്റിവെച്ചിട്ടുണ്ട്, ഈ സമയത്ത് ഇതിലേക്ക് അയമോദകം അല്ലെങ്കിൽ മരുന്നിന്റെ കൂട്ട് ചേർത്തു കൊടുക്കാം, ഇനി
ഒരു ടേബിൾസ്പൂൺ നെയ്യ് ചേർത്ത് കൊടുക്കാം, ഏകദേശം പാകമായി കുറുകി വരാൻ തുടങ്ങിയാൽ ഇതിലേക്ക് നേരത്തെ മാറ്റിവെച്ച അര ഗ്ലാസ് ഒന്നാം പാലിൽ രണ്ട് ടേബിൾ സ്പൂൺ അരിപ്പൊടി മിക്സ് ചെയ്തു ഇതിലേക്ക് ഒഴിച്ചു കൊടുക്കാം, അരിപ്പൊടി കൂടി ചേർന്ന് യോജിച്ചു വരുന്ന സമയത്ത് ഒരു ടേബിൾ സ്പൂൺ നെയ്യ് കൂടെ ഒഴിച്ചു കൊടുക്കാം, കുറുക്കിയെടുക്കുന്ന സമയത്ത് ഒരു ടേബിൾ സ്പൂൺ നെയ്യ് കൂടെ ഒഴിച്ചു കൊടുത്ത് ലേഹ്യത്തിന്റെ പരുവമായാൽ തീ ഓഫ് ചെയ്യാം, 1 1/2 മണിക്കൂർ സമയമെടുത്തു ഈ ലേഹ്യം ഉണ്ടാക്കിയെടുക്കാൻ, ഇപ്പോൾ അടിപൊളി തെങ്ങിൻ പൂക്കുല ലേഹ്യം തയ്യാറായിട്ടുണ്ട്!!! Video Credit “Sree’s Veg Menu Post Delivery Care Thengin Pookula Lehyam Recipe
Thengin Pookula Lehyam is a traditional Ayurvedic post-delivery tonic made using dried coconut flower (thengin pookula) and is known for its health benefits in helping new mothers regain strength and boost lactation. To prepare it, roast a handful of cleaned and dried coconut flowers until aromatic. Powder the roasted flowers and mix with equal parts of jaggery and water in a thick-bottomed pan. Cook on low heat until the mixture thickens into a lehyam (paste-like consistency). Add a little ghee and a pinch of dry ginger or cumin powder for added digestive benefits. Store in a clean jar and consume a spoonful daily, as advised, to aid postpartum recovery and overall wellness.