
കാൽസ്യം റിച്ച് ഹൈ പ്രോട്ടീൻ കിട്ടാൻ ഇങ്ങനെ ഒന്ന് ചെയ്തുനോക്കൂ.! പലവിധ ആരോഗ്യപ്രശ്നങ്ങൾക്കും വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒരു കിടിലൻ പ്രോട്ടീൻ ഡ്രിങ്ക് | Ragi Recipes
Ragi Recipes
Ragi Recipes: ജീവിതശൈലി രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് ഇന്ന് മിക്ക ആളുകളും. പ്രായഭേദമന്യേ ഇത്തരത്തിലുള്ള അസുഖങ്ങൾ കണ്ടു തുടങ്ങുമ്പോൾ എല്ലാവരും മരുന്നുകൾ വാങ്ങി സ്ഥിരമായി കഴിക്കുന്ന പതിവായിരിക്കും ഉണ്ടാവുക. വളരെ ചെറിയ പ്രായത്തിൽ തന്നെ ജീവിതശൈലി രോഗങ്ങൾക്കുള്ള മരുന്നുകൾ കഴിക്കുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്.
അത്തരം പ്രശ്നങ്ങൾ എല്ലാം ഇല്ലാതാക്കി നല്ല ആരോഗ്യമുള്ള ശരീരത്തിനായി വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്ന ഒരു പ്രോട്ടീൻ ഡ്രിങ്കിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു റെസിപ്പി തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ ഒരു കപ്പ് അളവിൽ റാഗി, കാൽ കപ്പ് അളവിൽ ചിരകിയ തേങ്ങ, രണ്ട് ഏലക്ക പൊടിച്ചത്, ഒരു കപ്പ് ചെറുപയർ, മധുരം ചേർക്കുന്നുണ്ടെങ്കിൽ കരിപ്പെട്ടി അല്ലെങ്കിൽ ശർക്കര ഉരുക്കി എടുത്തത് അതല്ലെങ്കിൽ ഈന്തപ്പഴം
ഉപയോഗിച്ചാലും മതി, ഒരു ടീസ്പൂൺ നെയ്യ് ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ റാഗി നല്ലതുപോലെ കഴുകി വൃത്തിയാക്കിയ ശേഷം ഒരു മണിക്കൂർ നേരം വെള്ളത്തിൽ കുതിരാനായി വയ്ക്കുക. ഈയൊരു സമയത്ത് തന്നെ ചെറുപയർ കൂടി കഴുകി വൃത്തിയാക്കി കുതിരാനായി ഇടാം. റാഗി നല്ലതുപോലെ കുതിർന്നു വന്നു കഴിഞ്ഞാൽ മിക്സിയുടെ ജാറിലേക്ക് ഇട്ട് തേങ്ങ കൂടി ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഇത് ഒരു അരിപ്പ ഉപയോഗിച്ചോ അല്ലെങ്കിൽ വൃത്തിയുള്ള തുണി ഉപയോഗിച്ചോ അരിച്ചെടുത്ത് മറ്റൊരു പാത്രത്തിലേക്ക് മാറ്റിവയ്ക്കുക. ശേഷം ചെറുപയർ വേവിക്കാനായി
കുക്കറിൽ വയ്ക്കാവുന്നതാണ്. ചെറുപയർ വേവുന്ന സമയം കൊണ്ട് തയ്യാറാക്കിവെച്ച റാഗിയുടെ കൂട്ട് അടുപ്പത്ത് വെച്ച് നല്ലതുപോലെ കുറുക്കി എടുക്കുക. റാഗിയുടെ മണം പോകാനായി ഏലക്ക പൊടിച്ചത് കൂടി തിളച്ചു വരുമ്പോൾ ചേർത്തു കൊടുക്കാവുന്നതാണ്. ശേഷം വേവിച്ചു വെച്ച ചെറുപയർ കൂടി ഈയൊരു കൂട്ടിലേക്ക് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. മധുരം ആവശ്യമുള്ളവർക്ക് ചെറുപയറിൽ ശർക്കര പാനി മിക്സ് ചെയ്തശേഷം കൂട്ടിലേക്ക് ചേർത്തു കൊടുക്കാവുന്നതാണ്. അതല്ലെങ്കിൽ ഈന്തപ്പഴം അരച്ച് ചേർക്കുകയും ചെയ്യാം. റാഗിയുടെ കൂട്ട് നന്നായി കുറുകി വന്നു കഴിയുമ്പോൾ സ്റ്റൗ ഓഫ് ചെയ്യാവുന്നതാണ്. ഈയൊരു സമയത്ത് നെയ്യ് കൂടി ചേർത്ത് കൊടുക്കാം. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.