
1 ടീസ്പൂൺ രാഗി ഇങ്ങനെ ദിവസവും കഴിച്ചാൽ.! ഷുഗർ 300 ൽ നിന്ന് 60ൽ എത്തും; റാഗി വെച്ച് തയ്യാറാക്കാവുന്ന ഒരു രുചികരമായ ബ്രേക്ക് ഫാസ്റ്റ്! | Ragi breakfast recipe
Ragi breakfast recipe
Ragi breakfast recipe: അരി, ഗോതമ്പ് പോലുള്ള ധാന്യങ്ങൾ നമ്മൾ മലയാളികൾ ഭക്ഷണത്തിൽ ധാരാളം ഉൾപ്പെടുത്താറുണ്ടെങ്കിലും റാഗി അധികം ഉപയോഗിക്കാറില്ല. കാരണം റാഗിക്ക് ഉള്ള ചെറിയ ചവർപ്പ് പലർക്കും ഇഷ്ടപ്പെടാറില്ല. എന്നാൽ ധാരാളം പോഷക ഗുണങ്ങൾ ഉള്ള റാഗി രുചികരമായ രീതിയിൽ തന്നെ ഭക്ഷണത്തിൽ എങ്ങനെ ഉൾപ്പെടുത്താൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.
ഈയൊരു രീതിയിൽ റാഗി തയ്യാറാക്കാനായി ആദ്യം തന്നെ നന്നായി കഴുകിയെടുത്ത ശേഷം കുറച്ചുനേരം വെള്ളത്തിൽ കുതിരാനായി മാറ്റിവയ്ക്കണം. ഈയൊരു സമയം കൊണ്ട് കുറച്ച് ചെറുപയർ നന്നായി കഴുകിയെടുത്ത് വേവിക്കാനായി കുക്കറിൽ ഇടാവുന്നതാണ്. റാഗി നന്നായി കുതിർന്ന് വന്നു കഴിഞ്ഞാൽ അത് മിക്സിയുടെ ജാറിലേക്ക് ഇട്ട് അരച്ചെടുക്കുക. ശേഷം അതിൽ നിന്നും പാല് മാത്രമായി അരിച്ചെടുത്ത് മാറ്റിവയ്ക്കുക. ഇത് ഒരു വലിയ പാത്രത്തിലേക്ക് ഒഴിച്ച്
ചൂടാക്കാനായി വയ്ക്കുക. ഈയൊരു സമയത്ത് കുറച്ച് ഉപ്പും എലക്ക പൊടിച്ചതും കൂടി റാഗിയുടെ കൂട്ടിലേക്ക് ചേർത്തു കൊടുക്കാം. റാഗിയുടെ കൂട്ട് നന്നായി കുറുകി വരുമ്പോൾ അതിലേക്ക് വേവിച്ചു വെച്ച ചെറുപയർ കൂടി ചേർത്തു കൊടുക്കാവുന്നതാണ്. ഷുഗർ ഉള്ളവർക്ക് ഈ ഒരു കൂട്ടിൽ നിന്നും മധുരം ഒഴിവാക്കാവുന്നതാണ്. അല്ലാത്തവർക്ക് റാഗിയുടെ കൂട്ടിലേക്ക് കുറച്ച് തേങ്ങ ചിരകിയതോ, തേങ്ങാപ്പാലോ അതോടൊപ്പം തന്നെ ശർക്കരയോ ഉരുക്കി ഒഴിക്കാവുന്നതാണ്.
ശർക്കര പാനി കൂടി റാഗിയുടെ കൂട്ടിൽ കിടന്ന് നല്ലതുപോലെ കുറുകി വന്നു കഴിഞ്ഞാൽ സ്റ്റൗ ഓഫ് ചെയ്യാവുന്നതാണ്. കുട്ടികൾക്കും പ്രായമായവർക്കുമെല്ലാം ഒരേ രീതിയിൽ കഴിക്കാവുന്ന ഒരു റാഗിയുടെ കുറുക്കാണ് ഇത്. ഷുഗർ, പ്രഷർ, രക്തകുറവ് പോലുള്ള പല പ്രശ്നങ്ങൾക്കും റാഗി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വഴി പരിഹാരം കണ്ടെത്താനായി സാധിക്കും. മാത്രമല്ല രാവിലെയോ, രാത്രിയോ എപ്പോൾ വേണമെങ്കിലും ഈ ഒരു കുറുക്ക് ഉണ്ടാക്കി കഴിക്കാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.Malappuram Thatha Vlogs by Ayishu