ഇങ്ങനെ സംഭവിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നു പ്രേക്ഷകർ.!! ബാലനെ നാണം കെടുത്തിയ അപ്പുവിനെ സാന്ത്വനത്തിൽ നിന്നും പുറത്താക്കി | Santhwanam today episode
ഏഷ്യാനെറ്റ് സീരിയൽ ആരാധകരുടെ ഇഷ്ട പരമ്പരയായ സാന്ത്വനം രൂക്ഷമായ രംഗങ്ങളിലൂടെയാണ് മുന്നോട്ടു പോകുന്നത്. ഞാൻ ബാലേട്ടനോട് പോയി മാപ്പ് പറയാമെന്ന് പറഞ്ഞ് അപ്പു റൂം തുറന്ന് പുറത്ത് പോവാൻ നോക്കുമ്പോഴാണ്, അവരുടെ സംസാരം കഴിയട്ടെ എന്നു കരുതി വാതിൽ മുട്ടാതെ പുറത്തു നിൽക്കുന്ന ബാലനെ കാണുന്നത്.
ബാലനെ കണ്ടതും അപ്പുവിന് കലിയിളകി. ഞങ്ങൾ സംസാരിക്കുന്നത് ഒളിഞ്ഞു നിന്ന് കേൾക്കുകയായിരുന്നല്ലേയെന്ന് പറഞ്ഞ് അപ്പു ബാലനോട് തട്ടിക്കയറിയപ്പോൾ, ഞാൻ വാതിൽ മുട്ടാൻ തുടങ്ങുകയായിരുന്നുവെന്ന് ബാലൻ പറഞ്ഞു. അപ്പോഴാണ് അപ്പു പറയുന്നത്, ചെയ്ത തെറ്റ് ന്യായീകരിക്കാൻ ന്യായങ്ങൾ പറയേണ്ടെന്ന്. ബാലൻ ആകെ നാണംകെട്ട് നിൽക്കുകയായിരുന്നു. അപ്പുവിൻ്റെ ദേഷ്യത്തിലുള്ള
സംസാരം കേട്ട് ദേവിയും അവിടെ എത്തിയിരുന്നു. അപ്പു ഇതൊക്കെ പറഞ്ഞു കൊണ്ട് റൂമിലേക്ക് പോയി. ഇതൊക്കെ കണ്ട് ശിവനും അഞ്ജുവും നിൽക്കുന്നുണ്ടായിരുന്നു. അവർ റൂമിലേക്ക് പോയി പലതും സംസാരിക്കുകയായിരുന്നു. കണ്ണനെ കൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിച്ചത്. കണ്ണൻ ഇങ്ങനെയൊക്കെ പെരുമാറാൻ കാരണം തമ്പിസാറോ, ഭദ്രൻ ചിറ്റപ്പനോ ആണെന്ന് എനിക്ക് സംശയമുണ്ട്. തുടങ്ങി പലതും
പറയുകയായിരുന്നു.എന്നിട്ട് ശിവൻ കണ്ണൻ്റെ റൂമിൽ പോയി കണ്ണനോട് ബാലേട്ടനോട് വീടിൻ്റെ ഷെയർ ചോദിക്കരുതെന്നും, നിൻ്റെ ബിസിനസിനാവശ്യമായ പണം ഞാൻ എങ്ങനെയെങ്കിലും ഉണ്ടാക്കി തരാമെന്നും, ഇതെൻ്റെ ഒരു അപേക്ഷയാണെന്നും പറയുന്നു. ശിവൻ പോയപ്പോൾ, കണ്ണൻ വിഷമിച്ചിരിക്കുകയാണ്. പിന്നീട് കാണുന്നത് ദേവിയും, ബാലനും പലതും പറയുകയായിരുന്നു. ദേവി ഉറക്കം വരാതെ കരഞ്ഞുകൊണ്ട് അപ്പുവിനെ കുറിച്ച് പലതും പറയുകയായിരുന്നു. പിറ്റേ ദിവസം രാവിലെ പൂജ ചെയ്യാൻ പോയ ദേവി ഭഗവാൻ കണ്ണനോട് വിഷമങ്ങൾ പറയുകയായിരുന്നു.