പടിയിറങ്ങാൻ ഒരുങ്ങിയ വേദികയുടെ മുന്നിലേക്ക് സിദ്ധുവിന്റെ വരവ്.!! ശിവദാസമേനോൻ ഇനി ഓർമ്മകളിൽ | Kudumbavilakku today episode
ഏഷ്യാനെറ്റ് കുടുംബ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ കുടുംബ വിളക്കിൽ വളരെ വേദനാജനകമായ രംഗങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ശിവദാസമേനോൻ്റെ മരണവും, ശ്രീനിലയത്തിൽ ഓരോരുത്തർക്കും അദ്ദേഹത്തിൻ്റെ മരണം ഉണ്ടാക്കിയ വിഷമങ്ങളുമാണ് കണ്ടത്. ബോഡി ചടങ്ങുകൾക്കായി
എടുത്തപ്പോൾ ശ്രീനിലയത്തിൽ വലിയ കൂട്ട നിലവിളി ആയിരുന്നു. പിന്നീട് ശിവദാസമേനോൻ്റെ ചിതയ്ക്ക് സിദ്ധാർത്ഥ് തീ കൊളുത്തുകയായിരുന്നു. തീ കൊളുത്തിയ ശേഷം പൊട്ടിക്കരഞ്ഞ് രോഹിത്ത് താങ്ങി പിടിക്കുകയായിരുന്നു. അങ്ങനെ ചടങ്ങുകളൊക്കെ കഴിഞ്ഞ് എല്ലാവരും ശ്രീനിലയത്തിൽ എത്തി. ആകെ മൂകമായ അവസ്ഥയിലായിരുന്നു ശ്രീനിലയം. പിന്നീട് എല്ലാവരും ഓരോ സ്ഥലത്ത് മൂകമായി ഇരുന്നു.
അപ്പോഴാണ് സിദ്ധാർത്ഥ് അച്ഛനെ കുറിച്ചുള്ള പലതും ആലോചിക്കുകയായിരുന്നു. പിറ്റേ ദിവസം ശിവദാസമേനോൻ്റെ ചടങ്ങുകൾ നടത്താൻ പോവുകയാണ്. സിദ്ധാർത്ഥാ ണ് എല്ലാ ചടങ്ങുകളും ചെയ്യുന്നത്. വളരെ വിഷമത്തിലാണ് സിദ്ധാർത്ഥ് ഓരോ ചടങ്ങും നടത്തുന്നത്. ചിതാഭസ്മം ഒഴുക്കിയ ശേഷം സിദ്ധാർത്ഥ് പൊട്ടിക്കരയുകയാണ്. അപ്പോൾ വീട്ടിൽ സുമിത്ര ആകെ
തകർന്നിരിക്കുകയാണ്. ശിവദാസമേനോൻ മരിച്ചതിൽ സുമിത്ര വലിയ വിഷമത്തിലാണ്. ചടങ്ങുകളൊക്കെ നടത്തി കഴിഞ്ഞ് സിദ്ധാർത്ഥും, രോഹിത്തുമൊക്കെ വന്നപ്പോൾ, സുമിത്രയുടെ വിഷമം കണ്ട് രോഹിത്ത് സുമിത്രയെ സമാധാനിപ്പിക്കുകയാണ്. അങ്ങനെ വേദനാജനകമായ ഒരു അന്തരീക്ഷമാണ് ഇന്നത്തെ പ്രൊമോയിൽ കാണാൻ സാധിക്കുന്നത്. Kudumbavilakku today episode