850 SQFT trending 2BHK white home plan: ലഭ്യമായ സ്ഥലത്ത് കൈയിലൊതുങ്ങുന്ന ബഡ്ജറ്റിൽ എല്ലാ സുഖസൗകര്യങ്ങളോടും കൂടിയ മനോഹരമായൊരു വീട്, ഓരോരുത്തരുടെയും ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമാണിത്. സാധാരണക്കാരായ ഓരോരുത്തർക്കും നിങ്ങളുടെ കൈകളിൽ ഒതുങ്ങുന്ന ലോ ബഡ്ജറ്റിൽ മനോഹരമായ ഒരു സ്വപ്നഭവനം എങ്ങനെ പണി കഴിപ്പിക്കാം എന്നതിന്റെ
നേർക്കാഴ്ച്ചയാണ് ഞങ്ങൾ ഇന്ന് നിങ്ങൾക്ക് കാണിച്ചുതരുന്നത്. മനോഹരമായ ഗാർഡനും താന്തൂർ സ്റ്റോൺ ഉപയോഗിച്ച് ഫിനിഷ് ചെയ്തിരിക്കുന്ന മുറ്റവും അടങ്ങിയ ലാൻഡ്സ്കേപ്പിൽ നിന്നാണ് വീടിന്റെ എക്സ്റ്റീരിയർ കാഴ്ചകൾ ആരംഭിക്കുന്നത്. ലഭ്യമായ സ്ഥലത്ത് എക്സ്റ്റീരിയർ ഭംഗി മനോഹരമാക്കി തന്നെയാണ് വീട് നിർമ്മിച്ചിരിക്കുന്നത്. വീടിന്റെ അകത്തെ കാഴ്ചകളിലേക്ക് കടന്നാൽ, ജിപ്സം – വുഡൻ കോമ്പിനേഷനിൽ പണിത സിറ്റൗട്ടിന്റെ സീലിംഗ് ആണ് ആദ്യ ആകർഷണം.
സിമന്റ് ഗ്രേ നിറത്തിലുള്ള ടയ്ൽ ഉപയോഗിച്ചാണ് വീടിന്റെ ഫ്ലോറിങ് ചെയ്തിരിക്കുന്നത്. സിറ്റൗട്ടിൽ നിന്ന് നമ്മൾ നേരെ അകത്തേക്ക് കടക്കുന്നത് ലിവിങ് ഏരിയയിലേക്കാണ്. വളരെ പരിമിതമായ സ്ഥലത്ത് എന്നാൽ ഉപയോഗപ്രദമായ രീതിയിൽ വീടിന്റെ ലിവിങ് ഏരിയ സെറ്റ് ചെയ്തിരിക്കുന്നു. ലിവിങ് ഏരിയയുടെ ഫ്ലോറിൽ ഒന്നരടി താഴ്ച്ചയിൽ മനോഹരമായ ഒരു അക്വേറിയം ഒരുക്കിയത് ലിവിങ് ഏരിയയുടെ ഭംഗി വർദ്ധിപ്പിക്കുകയും വ്യത്യസ്തമായൊരു കാഴ്ച സമ്മാനിക്കുകയും ചെയ്യുന്നു.
ലിവിങ് ഏരിയയിൽ നിന്ന് മനോഹരമായ ഡിസൈനുകളോട് കൂടിയ പാർട്ടീഷൻ സെറ്റ് ചെയ്തു കൊണ്ട് ലിവിങ് ഏരിയയുടെ തൊട്ടടുത്തായി മിനിമലായി ഡൈനിങ് ഏരിയയും സെറ്റ് ചെയ്തിരിക്കുന്നു. 900 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണത്തിൽ പണികഴിപ്പിച്ച വീട്ടിൽ, ഒരു മാസ്റ്റർ ബെഡ്റൂം ഉൾപ്പടെ രണ്ട് ബാത്ത്റൂം അറ്റാച്ച്ഡ് ബെഡ്റൂമുകൾ ഉൾക്കൊള്ളുന്നു. പ്രധാനമായും വൈറ്റ് & വുഡൻ നിറത്തിലാണ് വീടിന്റെ ഇന്റീരിയർ ഡിസൈൻ ചെയ്തിരിക്കുന്നത്. അമാൻ ആർക്കിടെക്റ്റ് ആണ് വീട് ഡിസൈൻ ചെയ്തിരിക്കുന്നത്. വീടിന്റെ കൂടുതൽ മനോഹരമായ കാഴ്ചകൾക്ക് വീഡിയോ സന്ദർശിക്കാം. My Better Home 850 SQFT trending 2BHK white home plan
An 850 sq ft trending 2BHK white-themed home plan offers a perfect blend of modern aesthetics and functional design, ideal for small families or couples. The layout typically includes two well-proportioned bedrooms, a compact yet stylish living and dining area, a sleek modular kitchen, and two bathrooms. The white color palette enhances the sense of space and brightness, giving the home a clean, elegant, and timeless look. With smart storage solutions, minimalist décor, and large windows for natural light, this type of home plan creates a cozy yet contemporary living environment that feels open, airy, and inviting.