
നിങ്ങൾ അന്വേഷിക്കുന്ന വീട്.! ഇഷ്ടപ്പെടും ഇന്റീരിയർ 7 സെന്ററിൽ ഇതെല്ലം സാദ്യം; വീഡിയോ കാണാം… | 7 cent 2100 squft 4bhk home plan
7 cent 2100 squft 4bhk home plan
7 cent 2100 squft 4bhk home plan: ഒരു വീട് വെക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ സ്ഥല പരിമിതി കൊണ്ട് പലരും ആ സ്വപ്നം മാറ്റി വെച്ചിരിക്കുകയാണ്. എങ്കിൽ വെറും ഏഴ് സെന്റിൽ 2100 സ്ക്വയർ ഫീറ്റിൽ നാല് ബെഡ് റൂമോട് കൂടി നിർമിച്ച ഒരു മനോഹര ഭവനം പരിചയപ്പെട്ടാലോ. തിരൂറിലുള്ള ഹാബ്രിക്സ് ആർക്കിടെക്സാണ് 49 ലക്ഷം രൂപയ്ക്ക് ഈ വീട് പണികഴിപ്പിച്ചിരിക്കുന്നത്.
വീടിന്റെ ഏറ്റവും ആകർഷകമായ ഏരിയ സിറ്റ്ഔട്ടാണ്. സിക്സ് ബൈ ഫോറിന്റെ ടൈലും, വെന്റിലേഷൻ ലഭിക്കുന്നതിനായി ഹോൾസോടു കൂടിയ ചുമരും, വ്യത്യസ്തമായ സ്റ്റെപ്സും ഇവിടെ കാണാം. വീടിന്റെ മുറ്റം അൺസൈസിഡായാണ് ഉള്ളത്. ഇവിടെ ഒരു കോൺഗ്രീറ്റ് തൂണും, മെറ്റൽ ഫ്രെയ്മിൽ ചെയ്ത സൺഷെയ്ഡുകളും കാണാം. റൂഫ് ടോപ്പിൽ സീലിങ് ഓടുകളും, സിമെന്റു കൊണ്ടുള്ള ഷീറ്റും യൂസ് ചെയ്തിരിക്കുന്നു. അലൂമിനിയം കൊണ്ടുള്ള ജനലുകളാണ് ഇവിടെയുള്ളത്.
വീടിന്റെ ഹാൾ ഓരോയിടത്തേക്കായി കണക്ഷൻ കൊടുക്കുന്ന തരത്തിൽ ഓപ്പൺ സ്പേസായാണ് ഡിസൈൻ ചെയ്തിട്ടുള്ളത്. സെന്റെർ ടേബിലും, മനോഹരമായ ഒരു സോഫയും,കാർപ്പെറ്റും, ടീവിയും, ആകർഷകമായ സിമെന്റ് ടെക്സ്ചർ ഫിനിഷിങ്ങിലുള്ള ചുമരുമടങ്ങിയതാണ് ലിവിങ് ഏരിയ. ഡൈനിങ് ടേബിളും, പ്ലീറ്റഡ് കർട്ടണും, അതിനു മുകളിൽ ഗ്ലാസുകളും , ലിവിങ് ഏരിയയോട് സമാനമായ ടെക്സ്ചറോട് കൂടിയ ചുമരും അടങ്ങിയതാണ് ഡൈനിങ് സ്പേസ്. കർട്ടണിന് പിന്നിൽ മൊറോക്കൻ ടൈൽസും, സറൗണ്ടിൽ മെറ്റൽ കൊണ്ടുള്ള ഫ്രെയിംസുമടങ്ങിയ കോർട്ടിയാർഡ് കാണാം. അൽജീരിയൻ അലൂമിനിയത്തിൽ ചെയ്ത സ്ലൈഡിങ് ഡോറാണ് ഇവിടെയുള്ളത്. വാഷിംഗ് ബേസ് ഇതിനകത്ത് സെറ്റ് ചെയ്തിട്ടുണ്ട്.
വുഡ് കൊണ്ടുള്ള സ്റ്റെപ്പും, അതിന് ചേരുന്ന ഗ്രീൻ ടോണോടു കൂടിയ റാഡുകൾ കൊണ്ടുള്ള കൈവരിയുമാണ് സ്റ്റെയറിനുള്ളത്. രണ്ട് ബെഡ് റൂമുകൾ ഗ്രൗണ്ട് ഫ്ലോറിലും, ബാക്കി രണ്ടെണ്ണം മുകളിലുമാണ്. മനോഹരമായ ഒരു ബെഡ് കോർട്ടും, ഫാബ്രിക്കിൽ ചെയ്തിരിക്കുന്ന ഹെഡ് ബോർഡുമുള്ള കിഡ്സ് റൂമുണ്ട്. ബെഡ് കോർട്ട് ഡിസൈൻ ചെയ്തിരിക്കുന്നത് പിവിസി ഷീറ്റ് കൊണ്ടാണ്. ഹെഡ് വാളിൽ വാൾപേപ്പർ സെറ്റ് ചെയ്തിട്ടുണ്ട്. വാൾ പിങ്ക് ടച്ചിലും, ഫ്ലോറിൽ ടൈലുകളുമാണുള്ളത്. ഇവ കൂടാതെ വാർഡ്രോബും ഡ്രസിങ് ഏരിയയും ഇവിടെയുണ്ട്. ലൈറ്റ് ഗോൾഡിലും,
A 7 cent plot with a 2100 sq ft 4BHK home is an ideal choice for a spacious and modern family living. This plan typically includes a large sit-out, foyer, and a well-designed living and dining area that ensures good ventilation and natural lighting. The kitchen is often complemented with a work area and store room for added convenience. The four bedrooms are designed with attached bathrooms, providing privacy and comfort for each family member. Additional features like a family living area upstairs, a balcony, and space for a car porch enhance both functionality and aesthetic appeal. With clever layout and contemporary design, this plan ensures maximum space utilization while leaving room for a small garden or landscape around the house.
ടർക്കോയ്സ് കോമ്പിനേഷനിലുമാണ് മാസ്റ്റർ റൂമുള്ളത്. സ്ലൈഡിങ് വാർഡ്രോബ് വലതു വശത്തായി കാണാം. ഇവിടെ ഓരോ ഏരിയയിലായി സ്പെഷ്യൽ വാൾ സെറ്റിങ് കാണാം. വ്യത്യസ്ത ഡിസൈനോട് അടങ്ങിയ മിററും, അതിന് താഴെ രണ്ട് ചെറിയ ടേബിളുകളുമുണ്ട്. ഡൈനിങ് ഏരിയയുടെ വലതുവശത്തായുള്ള സ്ലൈഡിങ് ഡോർ തുറന്നാൽ കിച്ചണാണ്.ഇവിടെ ബ്രേക്ക് ഫാസ്റ്റ് കൗണ്ടർ കാണാം. കൗണ്ടറുകളെല്ലാം ഫുൾ ബോഡി ടൈലിലാണ് ചെയ്തിരിക്കുന്നത്. ക്ലോക്ക് ഷെൽഫും, പാത്രങ്ങൾ വെക്കാനുള്ള സ്പേസുകളും ഇവിടെ ധാരാളമുണ്ട്. സ്റ്റെയർ കയറിയാൽ വലതു ഭാഗത്തായി ബാൽക്കണിയും, ഇടതു ഭാഗത്തായി ഓപ്പൺ ടെറസും കാണാം. ബ്ലൂ കളർ തീമിൽ, രണ്ട് ചെറുതും വലുതുമായ വിൻഡോയും, ഡ്രസിങ് ഏരിയയും, മിററും അടങ്ങിയ ഒരു മുറി ഇവിടെയുണ്ട്. പത്ത് അടി വീതിയിലും, നീളത്തിലുമുള്ള താഴെത്തേതിന് സമാനമായ മറ്റൊരു ബെഡ് റൂമും മുകളിലായുണ്ട്. അറ്റാച്ഡ് ബാത്രൂം ഇവിടെ കാണാം. ഹൈറ്റ് കൂടിയ മുറികൾക്ക് വെളിച്ചം കുറവാകാതിരിക്കാൻ ട്രാക്ക് ലൈറ്റുകൾ ഈ ഭവനത്തിൽ സെറ്റ് ചെയ്തിട്ടുണ്ട്. അത് ഇന്റീരിയർ വളരെ ആകർഷകമാകുന്നു. DECOART DESIGN 7 cent 2100 squft 4bhk home plan