6 Lakhs 500 squft Home plan: ഒരു വീടെന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ വളരെ ചിലവേറി യ സ്വപ്നമായതിനാൽ തന്നെ അതിൽ നിന്നും പിന്നോട്ടടിക്കുകയാണ് പലരും ചെയ്യാറ്. എന്നാൽ വെറും ആറ് ലക്ഷം രൂപയ്ക്ക് അതിമനോഹരമായ കേരളാ സ്റ്റൈലിൽ പണിത ഒരു വീട് പരിചയപ്പെട്ടാലോ.. ആലപ്പുഴയിലെ മാരാരിക്കുളത്താണ് 500 സ്‌ക്വയർ ഫീറ്റി ൽ പണിത ഈ മനോഹര ഭവനം ഉള്ളത്.
ഹോം സ്റ്റേക്ക് വേണ്ടി പണിത ഈ വീടിന്റെ മുറ്റം ഗ്രീൻ ഗ്രാസ്സ് കൊണ്ടും ചെടികളും മരങ്ങളും കൊണ്ടും ഭംഗിയാക്കിയതാണ്. തടികൾ, ഓടുകൾ പോലുള്ള പഴയ മെറ്റീരിയലുകൾ റീയൂസ് ചെയ്താണ് ഇതിന്റെ ചിലവ് കുറച്ചിരിക്കുന്നത്. സ്‌ക്വയർ ട്യൂബിലാണ് ഓട് ഇട്ടിരിക്കുന്നത്. വീടിന്റെ വലത് വശത്തായി പച്ചക്കറി തോട്ടമുണ്ട്. രണ്ട് പൂമുഖങ്ങൾ കൊണ്ട് വ്യത്യസ്തമായൊരു വീടാണിത്. വീടിനകത്തേക്ക് കയറുമ്പോൾ ടൈൽസു കൊണ്ടുള്ള സിറ്റിങ് സ്പേസ് കാണാം.
ഫെറോ സിമന്റിന്റെ തൂണുകളാണ് ഇവിടെ നൽകിയിരിക്കുന്നത്. ഹലൂവർ മെറ്റീരിയൽ സീലിങ്ങാണ് മുകളിലായി കാണാൻ കഴിയുക. തുടർന്ന് ഒരു വാതിലിന് അപ്പുറം ഏസിയോട് കൂടിയ റൂം കാണാം. ഇടതുഭാഗത്തായി ഒരു ബെഡ്ഡും അതിനടുത്തായി ബാത്റൂമും കാണാം. ഇതിനകത്ത് വളരെ മനോഹരവും ആകർഷകവുമായ ഷവർ യൂണിറ്റുണ്ട്. അതിനടുത്തായി ചെറിയ ടോയ്ലറ്റും കാണാം. ഈ റൂമിൽ തന്നെ ചെറിയൊരു കിച്ചൻ സ്പേസും സജ്ജീകരിച്ചിട്ടുണ്ട്.
മുറിയുടെ നടുഭാഗത്തായി മൊറോക്കൽ ഡിസൈൻ ടൈലുകൾ സെറ്റ് ചെയ്തിട്ടുണ്ട്. മറ്റൊരു ആകർഷകമായി ഘടകം മുകളിലും താഴെയിലുമായി രണ്ടു പാളികൾ അടങ്ങിയ കതകാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. രണ്ടാമത്തെ പൂമുഖത്തിലേക്ക് കയറിയാലും ഇതേ പറ്റേണിലാണ് മുറിയും ബാത്രൂമും മറ്റും കാണാൻ കഴിയുക. പഴയകാല തറവാടുകളെ ഓർമ്മിപ്പിക്കും വിധം ആകർഷകമായാണ് ഈ വീടിന്റെ മുഴുവൻ ഡിസൈനുകളും. വെറും ആറ് ലക്ഷം രൂപയ്ക്ക് ഇത്രയും മനോഹരമായ വീട് ഇനി അസാധ്യം! Video Credit : Start Deal 6 Lakhs 500 squft Home plan
A 500 sq ft home built with a budget of around 6 lakhs can be a compact and efficient living space, ideal for small families, individuals, or as a weekend getaway home. With smart planning and cost-effective materials, this budget can accommodate a simple yet functional layout that includes a living room, a bedroom, a kitchen, and a bathroom. Prioritizing open design, multipurpose furniture, and basic finishes can help make the most of the space while keeping expenses in check. This type of home is perfect for those seeking an affordable housing solution without compromising on essential comfort and functionality.