വെറും 6 ലക്ഷം രൂപക്ക് 2 സെന്റ് സ്ഥലത്ത് ഒരു കലക്കൻ വീട്.! പ്ലാനും വീടും കാണാം | 6 lakh budget home plan in 2 cent

6 lakh budget home plan in 2 cent: വലിയ മാളിക പോലുള്ള വീടുകൾ ഇഷ്ട്ടപ്പെടുന്നവരേക്കാൾ ഇന്ന് കൂടുതലുള്ളത് ഒതുക്കമുള്ള ചെറിയ വീട് ഇഷ്ട്ടപ്പെടുന്നവരാണ്. അത്തരത്തിൽ പരിമിതമായ സ്ഥലം ഉപയോഗിച്ച് ഒതുക്കത്തിൽ നിർമ്മിച്ച ഒരു കൊച്ചു മനോഹര ഭവനം പരിചയപ്പെട്ടാലോ.. രണ്ട് സെന്റിൽ 500 സ്‌ക്വയർ ഫീറ്റിൽ ആറ് ലക്ഷം രൂപയ്ക്കാണ് ഈ വീട് നിർമ്മിച്ചിട്ടുള്ളത്. സിറ്റൗട്ടിലെ സ്റ്റെപ്പ് മുതൽ

ഫ്ലോർ എല്ലാം ടൈൽ ചെയ്തിരിക്കുകയാണ്. കുറഞ്ഞ സ്പേസിൽ, എന്നാൽ സൗകര്യപ്രദമായ സിറ്റൗട്ടാണിത്. സിറ്റിങ് സ്പേസ് ഗ്രാനൈറ്റ് ചെയ്തിരിക്കുകയാണ്. വീടിന്റെ പ്രധാന വാതിൽ തേക്കിലാണ് ചെയ്തിരിക്കുന്നത്. വാതിലിനപ്പുറം വലിയ ഹാളാണുള്ളത്. അവിടെ വലതു ഭാഗത്തായാണ് രണ്ട് മുറികളുള്ളത്. അതിനടുത്തായി ഒരു ഷോകേസ് കാണാം. വിശാലമായ ഒന്നാമത്തെ മുറിയിൽ ബെഡ് ഇടാനുള്ള സൗകര്യവും, സ്റ്റോറേജ് സ്പേസുമുണ്ട്. രണ്ടാമത്തെ ബെഡ്‌റൂം ബാത്രൂം അറ്റാച്ഡാണ്.

ഇവിടെ ഒരു ബെഡ്ഡും, ഷെൽഫും, സ്റ്റോറേജ് സ്പേസും കാണാം. മൂന്ന് പാളി ജനലുകളാണ് ഇവിടെയുള്ളത്. ബാത്രൂം ടൈൽ ചെയ്തിരിക്കുകയാണ്. മെയിൻ ഹാളിൽ നിന്നും നേരെ കാണുന്ന ഡോർ കിച്ചണിലേക്കുള്ളതാണ്. ലളിതമായ ചെറിയൊരു കിച്ചണാണ് ഈ വീടിനുള്ളത്. വിറകടുപ്പും, ഷോകേസും ഇവിടെ കാണാം. കൂടാതെ ഗ്യാസ് സ്റ്റൗവ്വിനടുത്തായി ഒരു സിങ്കും കാണാം. പാത്രങ്ങൾ വെക്കാനുള്ള സ്റ്റാന്റും, മുകളിലായി സാധനങ്ങൾ സ്റ്റോർ ചെയ്യാൻ കഴിയുന്ന

സ്പേസും ഇവിടെ സെറ്റ് ചെയ്തിട്ടുണ്ട്. കൂടാതെ പുറത്തേക്കുള്ളൊരു ഡോറും ഇവിടെയുണ്ട്. പുറത്തായി അലക്കുകല്ല് കാണാം. വീടിന്റെ പുറത്ത് ഒരു വശത്തായി സ്റ്റെയർ നിർമ്മിച്ചിട്ടുണ്ട്. വയലറ്റ് – വൈറ്റ് കളർ കോമ്പിനേഷനാണ് ഈ വീടിന്റെ ഹൈലൈറ്റ്. അധികം ആരും ഉപയോഗിച്ചു കണ്ടിട്ടില്ലാത്ത ഈ നിറം വീടിന്റെ ഭംഗി കൂട്ടുന്നു. വളരെ ഒതുക്കത്തിലുള്ള എന്നാൽ സൗകര്യപ്രദമായ വീടാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ ഈ രീതി സ്വീകരിക്കാവുന്നതാണ്. Arshidasubair 6 lakh budget home plan in 2 cent


A 6 lakh budget home plan in 2 cents of land can be designed as a compact and functional house, ideal for small families. Since the land area is limited, the plan usually focuses on a single-floor design with maximum space utilization.

Suggested Plan

  • Plot Size: 2 cents (approx. 870 sq.ft)
  • Built-up Area: Around 450–550 sq.ft (budget-friendly)
  • Estimated Cost: ₹6 lakhs (using normal construction materials and simple finish)

Layout Idea

  • Sit-out / Entrance Veranda – Small but welcoming.
  • Living Room – Compact space for family gatherings.
  • 2 Bedrooms – One standard bedroom and one small bedroom.
  • Kitchen – Simple modular/parallel kitchen.
  • 1 Bathroom – Attached to bedroom or common.
  • Stair Provision – Option to expand to first floor later.

Tips to Reduce Cost

  • Use red bricks / concrete blocks for walls.
  • Opt for flat roof (concrete slab) instead of sloped tiled roof.
  • Keep interiors simple with basic flooring (vitrified tiles / cement finish).
  • Choose minimal woodwork and aluminium/UPVC windows.

👉 This type of home is perfect for nuclear families, working individuals, or as a starter home, with the option to expand vertically in the future.


1 സ്പൂൺ റാഗി ഇങ്ങനെ കഴിച്ചാൽ.!! അമിതവണ്ണം, കൊളസ്ട്രോൾ ഒക്കെ പമ്പ കടക്കും.. പെട്ടെന്ന് ഷുഗർ കുറയ്ക്കാനും ചർമ്മം തിളങ്ങാനും ഇതിലും നല്ലത് വേറെ ഇല്ല.!! | Ragi Muthira Breakfast

6 lakh budget home plan in 2 cent