ആരും കൊതിച്ചു പോകും ഇത് പോലൊരു വീട്.! 5 സെന്റിൽ തീർത്ത 800 സ്‌ക്വയർ ഫീറ്റ് ഭവനം; വീഡിയോ കാണാം… | 5 cent 800 squft home plan video

5 cent 800 squft home plan video: മലപ്പുറം ജില്ലയിലെ തിരൂർ വാടിക്കൽ ഭാഗത്തായുള്ള കബീർ അസ്മദ ദമ്പതികളുടെ 5 സെന്റിൽ തീർത്ത 800 സ്‌ക്വയർ ഫീറ്റിലുള്ള വീടാണ് ഇവിടെ പരിചയപ്പെടാൻ പോകുന്നത്. പ്രധാനമായും ഇതിന്റെ മുൻ ഭാഗത്തായി വെർട്ടിക്കൽ പൈപ്പ് കൊണ്ടുണ്ടാക്കിയ ഡിസൈനാണുള്ളത്. വലതു ഭാഗത്തായി റൗണ്ട് കട്ടിങ്ങും അതിന് ചുറ്റും സിമെന്റ് കൊണ്ട് പ്ലാസ്റ്ററിങ്ങ് വർക്കും ചെയ്തിട്ടുണ്ട്.

ഇതിനടുത്തായി ഒരു വിൻഡോ കാണാൻ കഴിയും. ഇവിടെ Texture ആണ് നൽകിയിരിക്കുന്നത്. മുകളിൽ പ്ലാസ്റ്ററിങ്ങ് ഡിസൈനും പ്രൊഫൈൽ ലൈറ്റും നൽകിയിട്ടുണ്ട്. മുൻ ഭാഗത്തുള്ള വഴിക്ക് പുറമേ വലതുഭാഗത്തായി സിറ്റ് ഔട്ടിലേക്ക് ഒരു ഓപ്പണിങ് നൽകിയിട്ടുണ്ട്. ഇവിടെ സ്റ്റെപ്പിൽ ഗ്രനൈറ്റും ഫ്ലോറിൽ മാർബിളുമാണ് യൂസ് ചെയ്തിട്ടുള്ളത്. Texture വർക്കുള്ള ചുമരും, പ്രൊഫൈൽ ലൈറ്റും, ഒരു വിൻഡോയും കൂടെ അടങ്ങുന്ന ഈ സിറ്റ് ഔട്ടിന്റെ വീതി 270,

നീളം 170 എന്ന രീതിയിലാണ് നിർമിച്ചിരിക്കുന്നത്. പാർട്ടീഷനോട്‌ കൂടിയ മനോഹരമായ ലിവിങ് റൂമാണ് ഈ വീടിനുള്ളത്. നീളത്തിലും വീതിയിലുമായി ഇവിടെ ജനലുകൾ സെറ്റ് ചെയ്തിട്ടുണ്ട്. വലിപ്പത്തിലുള്ള സിറ്റിംങ്ങും,ജിപ്സം സീലിംങ്ങും ഇവിടെ കാണാം. ഇവിടെ നിന്നും ഹാളിലേക്ക് കടന്നാൽ ഒരു കോർണറിലായി വാഷിംഗ് യൂണിറ്റാണുള്ളത്. ഇവിടെ ലൈറ്റിംഗ് മിററും സ്റ്റോറേജും നൽകിയിട്ടുണ്ട്. വാൾപേപ്പർ ഡിസൈനാണ് ബാക്ക് വാളിലായി നൽകിയിരിക്കുന്നത്. 4 ചെയറോട് കൂടിയുള്ള

ഡൈനിങ്ങ് ടേബിളും, മുകൾ ഭാഗത്തായി ഗ്ലാസുകൊണ്ടുള്ള റൗണ്ട് ഷേപ്പ് ഡിസൈനും ഹാളിലായുണ്ട്. ഇനി സ്റ്റെയറിന്റെ താഴെ ഭാഗത്ത് ഗോൾഡ് ലൈനോടു കൂടിയ ടെക്സ്ചർ കാണാം. അതിന്റെ വലതു ഭാഗത്തായി ചെറിയ അനിമൽ ടോയ്‌സ് സജ്ജീകരിച്ചു വച്ച ആർട്ടിഫിഷൽ ഗ്രസോടു കൂടിയ ചെറിയ സ്പേസുണ്ട്. വുഡും ഗ്ലാസ് ഡിസൈനും അടങ്ങിയ ഡോറിനപ്പുറം ഒരു ബെഡ് റൂമുണ്ട്. മനോഹരമായ വാർഡ്രോബും, ചെറിയൊരു ടോയ്ലറ്റും രണ്ട് ജനലുകളും ഒരു ബെഡും അടങ്ങിയതാണ് ഈ റൂം. സെയിം പാറ്റേണാണ് രണ്ടാമത്തെ മുറിയിലും ഫോളോ ചെയ്തിട്ടുള്ളത്. എന്നാൽ ഇവിടെ ടോയ്‌ലെറ്റോട് കൂടിയ ബാത്രൂം ഉണ്ട്. ഒരു സ്റ്റെപ് താഴെയായാണ് കിച്ചൺ സെറ്റ് ചെയ്തിട്ടുള്ളത്. കിച്ചണിന് മുകളിലായി ഭംഗിയുള്ള

ഡിസൈനുകളാണുള്ളത്. വിറകടുപ്പും ഫ്രിഡ്ജും ഒക്കെ ഇവിടെ കാണാം. കൗണ്ടർ ടോപ്പ് ബ്ലാക്ക് ഗ്രനൈറ്റും, ചുമരിൽ മനോഹരമായ ഡിസൈൻ വരുന്ന ടൈലുമാണ് ഉപയോഗിച്ചിരിക്കുന്നത്. അലൂമിനിയത്തിൽ നിർമിച്ച കാബോർഡുമുണ്ട്.ഡബിൽ ഹൈറ്റിലാണ് ഈ വീടിന്റെ സ്റ്റെയർ നിർമിച്ചിരിക്കുന്നത്. ആറ് ഇഞ്ചിന്റെ താബൂക്ക് കൊണ്ടാണ് പടികൾ നിർമിച്ചിരിക്കുന്നത്. മുകളിലായി വിശാലമായ സ്റ്റെഡി ഏരിയയാണുള്ളത്. സീലിങ്ങിൽ കട്ടിങ് ഡിസൈനും, ഒരു വിൻഡോയും, ലൈറ്റുകളും, മുകളിലായി ഗ്ലാസും സെറ്റ് ചെയ്തിട്ടുണ്ട്. സഹദ ആർക്കിടെക്കാണ് ഈ മനോഹര ഭവനം അഫോർഡബിളായ ബഡ്ജറ്റിൽ നിർമ്മിച്ചിരിക്കുന്നത്. 5 cent 800 squft home plan video – video Credit : Dream Line

A 5 cent, 800 sq ft home plan video showcases a compact yet thoughtfully designed living space perfect for small families or individuals seeking efficient use of limited land. The video highlights a well-organized layout featuring two bedrooms, a cozy living area, a practical kitchen, and essential bathrooms, all arranged to maximize comfort and functionality within the 800 square feet footprint. Emphasizing smart space planning, natural lighting, and ventilation, the video provides viewers with inspiration for building a stylish and affordable home on a modest 5 cent plot.

ഒരു ചെറിയ കുടുംബത്തിന് പറ്റിയ ചെറിയ വീട്.!! 2BHK അടങ്ങിയ നല്ല അടിപൊളി ഭവനം പരിചയപ്പെടാം | 2 BHK low budget home plan

5 cent 800 squft home plan video