5.5 lakhs 460 squft Trending Home plan: ഒരു വീട് നിർമ്മിക്കുക എന്നാൽ അഭിമാനമുള്ള കാര്യമാണ് നമുക്ക്. എന്നാൽ വേണ്ടുവോളം പണമില്ലാത്തത് കൊണ്ട് ആ ഒരു ആഗ്രഹം മാറ്റിവെച്ചിരിക്കുകയാണ് പലരും. എന്നാൽ,അഞ്ചര ലക്ഷം രൂപ കയ്യിലുണ്ടെകിൽ നിങ്ങൾക്കും നിർമ്മിക്കാൻ കഴിയുന്ന ഒരു മനോഹര ഭവനം പരിചയപ്പെട്ടാലോ.. മലപ്പുറം ജില്ലയിലെ മേലാറ്റൂർ ഭാഗത്താണ് ഈ വീട് സ്ഥിതി ചെയ്യുന്നത്.
5 സെന്റ് സ്ഥലത്ത് അഞ്ചര ലക്ഷം രൂപയ്ക്കാണ് ഇത് പണികഴിപ്പിച്ചിരിക്കുന്നത്. ജൗഹർ, താഹിറ ദമ്പതികളുടേതാണ് ഈ സ്വപ്ന ഭവനം.90 ദിവസം കൊണ്ട് പണികഴിപ്പിച്ചു എന്നതാണ് ഈ വീടിന്റെ ഏറ്റവും കൗതുകകരമായ കാര്യം. അലൂമിനിയം ഫാബ്രിക്കേഷന്റെ പാളികളാണ് ഈ ഭവനത്തിനുള്ളത്. ഇതിന്റെ പ്രധാന വാതിൽ റെഡിമെയ്ഡാണ്. ഫ്രണ്ട് എക്സ്റ്റീരിയർ ഷോ വാൾ കൊണ്ട് ഹൈലൈറ്റ് ചെയ്ത് ആകർഷകമാക്കിയിട്ടുണ്ട്. വീടിന്റെ മുൻ ഭാഗത്തായി
സിറ്റൗട്ടിൽ ചെറിയ വൃത്താകൃതിയിലുള്ള ഒരു ടീപ്പോയും, മൂന്ന് ചെയറും കാണാം.വീടിനകത്തേക്ക് പ്രവേശിച്ചാൽ ലിവിങ് – ഡൈനിങ് കോമ്പിനേഷനിലുള്ള സ്പേസാണുള്ളത്. അറ്റാച്ച്ഡ് ബാത്റൂമോട് കൂടിയ മുറിയാണ് ഈ വീടിനുള്ളത്. 10-11 സൈസിലാണിത് ചെയ്തിരിക്കുന്നത്. ബെഡ്റൂമിനടുത്തായുള്ള ഏരിയയിൽ തേക്കിൽ പണി കഴിപ്പിച്ച ഒരു കൺവേർട്ടിബൾ സോഫയുണ്ട്. 3500 രൂപയാണ് ഇതിന്റെ വില. ഇവിടുത്തെ ഏറ്റവും ആകർഷകമായ ഏരിയ കിച്ചണാണ്.
അധികം കണ്ട് പരിചയമില്ലാത്ത വളരെ മനോഹരമായ അടുക്കളയാണ് ഈ വീടിനുള്ളത്. അവിടെ ഫ്രിഡ്ജും, വാഷിംഗ് മെഷീനും, ധാരാളം സ്റ്റോറേജ് സ്പേസുകളും കാണാം. വേറിട്ട ഡിസൈനാണ് ഇവിടെ ചെയ്തിരിക്കുന്നത്. കട ബാധ്യതകളൊന്നുമില്ലാതെ നിർമിക്കാൻ കഴിയുന്ന ഒരു കൊച്ചു ഭവനമാണ് നിങ്ങളുടെ സ്വപ്നമെങ്കിൽ ഈയൊരു മാതൃക സ്വീകരിക്കാവുന്നതാണ്. Home Pictures 5.5 lakhs 460 squft Trending Home plan
Looking for a budget-friendly yet stylish home design? Check out this trending 460 sq ft home plan, perfectly crafted within just ₹5.5 lakhs, ideal for small families or rental investment. This compact and modern single-bedroom house features a smart layout with an open living area, functional kitchen, attached bathroom, and optimized ventilation, making the most of every square foot. Designed with Vastu principles and space-saving architecture, it’s perfect for those seeking low-cost homes in Kerala or eco-friendly tiny houses. With rising interest in affordable housing and low-budget home construction, this 460 sq ft plan is a top choice in 2025.