ഇനി വാഴക്കൂമ്പ് നിങ്ങളെ ഞെട്ടിക്കും.. ഇത് അറിഞ്ഞപ്പോ വാഴക്കൂമ്പ് ശരിക്കും അത്ഭുതമായി തോന്നി.!! | 3 Vazhakoombu Recipes malayalam

ഇനി വാഴക്കൂമ്പ് നിങ്ങളെ ഞെട്ടിക്കും.. ഇത് അറിഞ്ഞപ്പോ വാഴക്കൂമ്പ് ശരിക്കും അത്ഭുതമായി തോന്നി.!! | 3 Vazhakoombu Recipes malayalam

3 Vazhakoombu Recipes Malayalam : വാഴക്കൂമ്പ് കൊണ്ട് മൂന്ന് രുചികളിൽ മൂന്ന് തരം വിഭവങ്ങളാണ് ഇന്ന് പരിചയപ്പെടാൻ പോകുന്നത്. ഇതിനായിട്ട് ആദ്യം നമുക്ക് എടുക്കേണ്ടത് ഒരു വാഴക്കൂമ്പാണ്. ഇനി വാഴക്കൂമ്പിൽ നിന്നും നാലോ അഞ്ചോ ഇതളുകൾ ഒന്ന് അടർത്തിയെടുക്കാം. ഇതളുകളിൽ നിന്നും ഈ വാഴയുടെ പൂവ് കൂടി ഒന്ന് വേർതിരിച്ചു എടുക്കാം. മുഴുവൻ പൂവും വേർതിരിച്ചു കഴിഞ്ഞാൽ ഇനി പൂവിലെ നീണ്ടു നിൽക്കുന്ന ഭാഗവും പ്ലാസ്റ്റിക് പോലത്തെ ഭാഗവും ഇറുത്ത് മാറ്റാം.

ഇത് ഉപയോഗിക്കില്ല, നമുക്ക് കളയാം. മുഴുവൻ പൂവിൽ നിന്നും ഇത് രണ്ടും കളഞ്ഞിട്ട് വൃത്തിയാക്കി എടുക്കാം. ഒരു ടീസ്പൂൺ തൈരും കുറച്ച് വെള്ളം കൂടി ഒഴിച്ചിട്ട് 10 മിനിറ്റ് നേരം ഇതൊന്നു മാറ്റിവെക്കാം. ഇനി അടുത്തതായി വേറൊരു പാത്രത്തിലേക്ക് കാൽകപ്പ് കടലമാവും രണ്ട് ടേബിൾസ്പൂൺ അരിപ്പൊടിയും നമ്മുടെ പാകത്തിനുള്ള ഉപ്പും മുളകുപൊടിയും അര ടീസ്പൂൺ ഗരം മസാലയും അര ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും പിന്നെ കുറേശ്ശെ വെള്ളം കൂടി ഒഴിച്ചിട്ട്

ഇതെല്ലാം കൂടെ നല്ലപോലെ ഒന്ന് കലക്കി എടുക്കാം. ദോശ മാവിനെക്കാൾ കുറച്ചു കൂടി കട്ടിയായിട്ടുള്ള മാവായിട്ടാണ് ഇത് കലക്കി എടുക്കേണ്ടത്. ഇതിലേക്ക് നമ്മൾ നേരത്തെ വെള്ളത്തിലിട്ട് വച്ചിട്ടുണ്ടായിരുന്ന വാഴപ്പൂവാണ് ഇട്ട് കൊടുക്കേണ്ടത്. ഇതെല്ലാം കൂടെ നന്നായിട്ടൊന്ന് മിക്സ് ആക്കി കൊടുക്കാം. ഈ വാഴപ്പൂവിന്റെ എല്ലാ ഭാഗത്തും മാവ് എത്തുന്ന പോലെ മിക്സ് ആക്കി എടുക്കാൻ ആയിട്ട് പ്രത്യേകം ശ്രദ്ധിക്കണം.

ആദ്യം കുറച്ചു കറിവേപ്പില ഒന്ന് വറുത്തു കോരാം. ഇനി ഇതിലേക്ക് നമ്മുടെ മാവിൽ ഇട്ട് വെച്ചിരിക്കുന്ന കൂമ്പിന്റെ പൂവ് ഓരോന്നായിട്ട് ഇട്ട് കൊടുക്കാം. അടുത്ത രണ്ട് റെസിപ്പി ഏതാണെന്നറിയാൻ വീഡിയോ കണ്ടു നോക്കൂ. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. അടിപൊളിയാണേ. ഈ വീഡിയോ ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ.. Video credit :Pachila Hacks

Vazhakoombu Recipes