2200 sqft 4 BHK home plan: ഒരു വീടിന്റെ ഭംഗി എടുത്തു കാണിക്കുന്നതിൽ ഇന്റീരിയർ വർക്കിന്റെ പ്രാധാന്യം വളരെ വലുതാണ്. അത്തരത്തിൽ മനോഹരമായി നിർമ്മിച്ച ഒരു വീടിനെ പറ്റി പരിചയപ്പെടാം. വീട്ടിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് നൽകിയിട്ടുള്ള ഗേയ്റ്റ് ജി ഐ പൈപ്പ് ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. വീടിന്റെ മുറ്റം പേവിംഗ് സ്റ്റോൺ ഉപയോഗിച്ച് ഭംഗിയായി അറേഞ്ച് ചെയ്തിരിക്കുന്നു.
അതിമനോഹരമായി എലിവേഷൻ ചെയ്ത വീട്ടിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് ഗ്രേ, വൈറ്റ് തീമിലാണ് സിറ്റൗട്ട് ഒരുക്കിയിട്ടുള്ളത്. ഫ്ലോറിങ്ങിനായി അതിനോട് യോജിച്ചു നിൽക്കുന്ന നിറത്തിലുള്ള ടൈലുകൾ ഉപയോഗിച്ചു. വീടിന്റെ ജനാലകൾ, കോർട്ടിയാഡ് എന്നീ ഭാഗങ്ങളെല്ലാം സെറ്റ് ചെയ്യാനായി ജി ഐ പൈപ്പാണ് ഉപയോഗിച്ചത്. പ്രധാന വാതിൽ മാത്രം മഹാഗണിയിൽ നിർമ്മിച്ചിട്ടുണ്ട്. അകത്തേക്ക് പ്രവേശിക്കുമ്പോൾ വിശാലമായ ഒരു ലിവിങ് ഏരിയയ്ക്ക്
ഇടം കണ്ടെത്തിയിരിക്കുന്നു. ഇവിടെയും ഗ്രേ,വൈറ്റ് തീമിലാണ് സോഫ ഉൾപ്പെടെയുള്ള കാര്യങ്ങൾ നൽകിയിട്ടുള്ളത്. അവിടെ നിന്നും ഒരു വാഷ് ഏരിയ, സ്റ്റെയർ കേയ്സ് എന്നിവയ്ക്ക് ഇടം കണ്ടെത്തി. ആറുപേർക്ക് ഇരുന്ന് കഴിക്കാവുന്ന രീതിയിൽ ഡൈനിങ് ഏരിയ സജ്ജീകരിച്ച് നൽകി യിട്ടുണ്ട്. ഡൈനിംഗ്
ഏരിയയിൽ നിന്ന് തന്നെയാണ് അടുക്കളയിലേക്ക് പ്രവേശിക്കുന്നത്. ഗ്രേ,വൈറ്റ് തീമിൽ പാനൽ ലൈറ്റുകൾ ഫിക്സ് ചെയ്ത് മനോഹരമായി അടുക്കള ഒരുക്കിയിട്ടുണ്ട്.
അതിനോട് ചേർന്ന് തന്നെ ഒരു ചെറിയ ബ്രേക്ക്ഫാസ്റ്റ് കൗണ്ടറിന് കൂടി ഇടം കണ്ടെത്തി. സാധനങ്ങൾ സൂക്ഷിക്കുന്നതിന് ഒരു സ്റ്റോർ റൂം , അടുക്കളയിൽ നിന്നും ഇറങ്ങുന്ന ഭാഗത്തായി ഒരു വർക്കേരിയ എന്നിവ കൂടി നൽകിയിട്ടുണ്ട്. വീടിന്റെ താഴത്തെ നിലയിൽ മൂന്ന് ബെഡ്റൂമുകളും,മുകളിൽ ഒരു ബെഡ്റൂമും ആണ് നൽകിയിട്ടുള്ളത്. താഴത്തെ 3 ബെഡ്റൂമുകളും നല്ല വിശാലത തോന്നിപ്പിക്കുന്ന രീതിയിലാണ് ഡിസൈൻ ചെയ്തിട്ടുള്ളത്. ബെഡ്റൂമുകളിൽ ബാത്റൂം, ഡ്രസ്സിംഗ്ഏരിയ എന്നിവയെല്ലാം നൽകിയിട്ടുണ്ട്. വീടിന്റെ മുകളിലത്തെ നിലയിൽ നാലാമത്തെ ബെഡ്‌റൂമും , അവിടെ നിന്നും പുറത്തേക്ക് ഒരു ഓപ്പൺ ടെറസിനും ഇടം കണ്ടെത്തി. 2200 sqft 4 BHK home plan Video Credit : Shan Tirur
Explore this premium 2200 sqft 4 BHK home plan designed for comfort, elegance, and optimal space utilization. This Vastu-compliant house design features spacious bedrooms with attached luxury bathrooms, a modular kitchen with a granite countertop, open-plan living and dining areas, a stylish foyer, and a home office space. Ideal for growing families, this plan includes smart home automation features, solar panel roofing options, and energy-efficient ventilation systems. With seamless integration of modern architecture, interior design trends, and home loan planning, this layout also suits NRI investments and real estate buyers looking for high ROI properties. Perfect for urban plots and suburban dream homes, this plan balances aesthetics with functionality, offering a great blend of tradition and innovation.