ചെറിയ സ്ഥലത്ത് വിശാലമായ മനോഹര ഭവനമാണോ നിങ്ങളുടെ സ്വപ്നം ? 15 സെന്റിൽ 1950 സ്ക്വയർ ഫീറ്റിൽ നിർമിച്ച ഈ മനോഹര ഭവനം പരിചയപ്പെടാം | 1950 squft 15 cent home plan

1950 squft 15 cent home plan:ചെറിയ സ്ഥലത്ത് വിശാലമായ മനോഹര ഭവനമാണോ നിങ്ങളുടെ സ്വപ്നം. എങ്കിൽ ഒരു നിലയുള്ള അതിമനോഹരമായ ട്രഡീഷണൽ സ്റ്റൈൽ പിടിച്ചൊരു വീട് പരിചയപ്പെട്ടാലോ. വെറും 15 സെന്റിൽ 1950 സ്ക്വയർ ഫീറ്റിലുള്ള 4 റൂമോടു കൂടിയ വീടാണിത്. കൂടാതെ എല്ലാ റൂമുകൾക്കും അറ്റാച്ഡ് ബാത്രൂമും ഉണ്ട്. തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരിയിൽ

ചന്ദ്രശേഖരൻ -ഗീതാ ദമ്പതികളുടെ വീടാണിത്. ചെറിയ സ്പേസിൽ വിശാലമായ വീട് വെക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് നല്ലൊരു മാതൃകയാണ്. 38 ലക്ഷം രൂപയാണ് മുഴവനായുള്ള ചിലവ് വന്നിരിക്കുന്നത്. മുറ്റം ഇന്റർലോക്ക് ചെയ്തിട്ടുണ്ട്. വിശാലമായ സിറ്റ്ഔട്ടിൽ മൂന്ന് പാളി ജനലുകൾ ഹൈലൈറ്റ് ചെയ്ത് ഘടിപ്പിച്ചിട്ടുണ്ട്. മാറ്റ് പോളിഷ് ചെയ്ത രണ്ട് പാളി ഡോറുകളും ഇവിടെ കാണാം. പിങ്ക് നിറത്തിലുള്ള ഓടുകളാണ് ഈ വീടിന്റെ പ്രധാന ആകർഷണം.

വീടിന് അകത്തേക്ക് കടക്കുമ്പോൾ ഫോർമലായ ലിവിങ് കാണാം. അതിന്റെ മുന്നിലായി ചെറിയ പൂജ ഏറിയ സെറ്റ് ചെയ്തിട്ടുണ്ട്. പ്ലൈവുഡ് വിത്ത് മൈക്ക് ലാമിനേഷനിലാണ് ഇത് ചെയ്തിരിക്കുന്നത്. വലതു വശത്തായി ഒരു ഫ്രെമും സീലിങ്ങിൽ ജിപ്സം വർക്കുമാണ് കൊടുത്തിട്ടുള്ളത്. സിഎൻസി കട്ടിങ്ങിലുള്ള പാർട്ടീഷനും ഇവിടെ കാണാൻ കഴിയും. ഫാമിലി ലിവിങ്ങിലാണ് ടീവി യൂണിറ്റ് സെറ്റ് ചെയ്തിരിക്കുന്നത്. ഇതിന്റെ ഇടതു വശത്തായാണ് വാഷ് ബേസുള്ളത്. ഇതിന്റെ ഇരു വശങ്ങളിലായാണ് ഓരോ ബെഡ്റൂമുകളുമുള്ളത്. ആറ് സീറ്റുകൾ അടങ്ങുന്ന ഡെനിങ് ടേബിൾ ഡൈനിങ് ഹാളിൽ കാണാം.

354-402 സെന്റീമീറ്റർ അളവിലാണ് ബെഡ് റൂമുള്ളത്. രണ്ട് വിൻഡോസാണ് ഇവിടെയുള്ളത്. കബോർഡും വാർഡോബ്സും അടങ്ങുന്നതാണ് റൂം. അറ്റാച്ഡ് ബാത്രൂമിനടുത്തായി ഡ്രസ്സിങ് ഏരിയയുണ്ട്. കിച്ചണിന്റെ അടുത്തായാണ് അടുത്ത ബെഡ് റൂമുള്ളത്. തേക്കുകൊണ്ടാണ് ഈ വീട്ടിലെ ഡോറുകളെല്ലാം നിർമിച്ചിരിക്കുന്നത്. വെള്ള നിറത്തിലുള്ള അതിമനോഹരമായ വീടിന്റെ അട്രാക്റ്റീവ് എലമെന്റ് കൂടിയാണ് തേക്കുകൊണ്ടുള്ള ഈ ഡോറുകൾ. 15 സെന്റിൽ പണി കഴിപ്പിച്ച ഈ മനോഹര ഭവനം പുറത്തു നിന്നും നോക്കുമ്പോൾ ചെറുതാണെങ്കിലും അകം വളരെ വിശാലമാണ്. Video Credit : Home Pictures 1950 squft 15 cent home plan

A 1950 sq ft home built on a spacious 15-cent plot offers a perfect balance of comfort, functionality, and outdoor space, ideal for a modern family. With ample room for a well-designed 3 or 4BHK layout, the house can include spacious bedrooms with attached bathrooms, a large living and dining area, a modular kitchen, and additional spaces like a sit-out, utility area, or family room. The generous plot size allows for beautiful landscaping, a garden, car parking, and even space for future expansion. Such a home combines practical living with the charm of open surroundings, providing privacy, ventilation, and a peaceful atmosphere.

15 സെന്റ് സ്ഥലത്ത് വിശാലമായ ഒരു മോഡേൺ വീട്..!! കാണാം വിശേഷങ്ങൾ.. 15 സെന്റ് സ്ഥലത്ത് 2850 sqft-ന്റെ ഒരു ഗംഭീര വീട് | 15 cent 2850 sqft home tour

1950 squft 15 cent home plan