1700 sqft 3bhk kerala style home: ചുറ്റുപാടും സമൂഹവും ഒരുപാട് മാറിയിട്ടുണ്ടാകും, വ്യക്തമായി പറഞ്ഞാൽ മോഡേൺ ആയിട്ടുണ്ടാവും. എന്നിരുന്നാലും ഇന്നും പലരുടെയും മനസ്സിൽ കേരളത്തിന്റെ സംസ്കാരവും രീതികളും മായാതെ കിടക്കുന്നുണ്ടാവും. അത്തരത്തിലുള്ള ആളുകൾ ഇന്നും ഒരു വീട് പണിയാൻ തയ്യാറെടുക്കുമ്പോൾ ആദ്യം ആഗ്രഹിക്കുക തന്റെ വീടിനെ എത്രത്തോളം
കേരള തനിമയോടെ ഭംഗിയാക്കാം എന്നായിരിക്കാം. അത്തരത്തിൽ കേരള തനിമയുള്ള ഒരു മനോഹരമായ വീടാണ് ഇന്ന് ഞങ്ങൾ നിങ്ങൾക്ക് മുന്നിൽ പരിചയപ്പെടുത്തുന്നത്. 8. 25 സെന്റ് സ്ഥലത്ത് 1700 sqft -ലാണ് ഈ വീട് പണികഴിപ്പിച്ചിരിക്കുന്നത്. വീടിന്റെ എക്സ്റ്റീരിയർ കാഴ്ചകളെ കുറിച്ച് പറയുകയാണെങ്കിൽ, വൈറ്റ് തീമിലാണ് വീടിന്റെ എക്സ്റ്റീരിയർ മനോഹരമാക്കിയിരിക്കുന്നത്. വളരെ ഒതുങ്ങിയ, എന്നാൽ എല്ലാ സുഖസൗകര്യങ്ങളോടും കൂടിയാണ് വീട് നിർമ്മിച്ചിരിക്കുന്നത്.
മുറ്റം സ്റ്റോൺ വിരിച്ച് ഒട്ടും ആർട്ടിഫിഷ്യൽ അല്ലാത്ത രീതിയിൽ സെറ്റ് ചെയ്തിരിക്കുന്നു. വീടിന്റെ ഇന്റീരിയർ കാഴ്ചകളിലേക്ക് കടന്നാൽ, സിറ്റ് ഔട്ടിൽ നിന്ന് നേരെ പ്രവേശിക്കുന്നത് വിശാലമായ ലിവിങ് ഏരിയയിലേക്കാണ്. അതിഥികളെ മുഴുവൻ ഉൾക്കൊള്ളിക്കാൻ സാധിക്കുന്ന തരത്തിലാണ് ലിവിങ് സ്പേസ് നൽകിയിരിക്കുന്നത്. ലിവിങ് സ്പേസിൽ നിന്ന് ഒരു ചെറിയ പാർട്ടീഷൻ നൽകിക്കൊണ്ട് ഡൈനിങ് സ്പേസ് ഒരുക്കിയിരിക്കുന്നു. ഒരു ‘T’ ഷേപ്പിലാണ് ലിവിങ് സ്പേസും
ഡൈനിങ് സ്പേസും സെറ്റ് ചെയ്തിരിക്കുന്നത്.ഒരു ഫാമിലിക്ക് വിശാലമായി ഉപയോഗിക്കാൻ കഴിയുന്ന തരത്തിലാണ് അടുക്കള ഒരുക്കിയിരിക്കുന്നത്. വീട്ടിൽ 3 ബാത്രൂം അറ്റാച്ച്ഡ് ബെഡ്റൂമുകൾ ഉൾപ്പെടുന്നു. 80 ലക്ഷം രൂപയാണ് വീടിന്റെ വില. വീടിന്റെ കൂടുതൽ വിശേഷങ്ങൾക്ക് വീഡിയോ കാണാം. Video Credit : Start Deal 1700 sqft 3bhk kerala style home
A 1700 sq ft 3BHK Kerala-style home beautifully blends traditional charm with modern functionality, offering ample space for comfortable family living. Characterized by sloping tiled roofs, wooden detailing, open verandas, and natural ventilation, the design reflects Kerala’s rich architectural heritage while adapting to contemporary needs. The layout typically includes three spacious bedrooms, a well-lit living and dining area, a modern kitchen, and attached bathrooms, all thoughtfully arranged for privacy and convenience. With a focus on aesthetics and practicality, this style of home brings together elegance, cultural identity, and a warm, welcoming atmosphere.