16 lakh 1013 squft home plan: ബ്ലൂ ആൻഡ് വൈറ്റ് കോമ്പിനേഷൻ ഇഷ്ട്ടമുള്ളവരാണ് നമ്മൾ. എന്നാൽ അതൊരു വീടിനാണെങ്കിലോ, കൂടുതൽ ഭംഗിയാവും അല്ലേ.. തൃശ്ശൂർ ജില്ലയിലെ ചേരൂർ എന്ന സ്ഥലത്താണ് ഇത്തരത്തിലൊരു ആകർഷകമായ ഭവനം സ്ഥിതി ചെയ്യുന്നത്. 10 സെന്റിൽ 1013 സ്‌ക്വയർ ഫീറ്റിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.
സിറ്റൗട്ടിലേക്ക് കടക്കുമ്പോഴുള്ള മൂന്ന് സ്റ്റെപ്പിൽ
ഗ്രാനൈറ്റ് ഇട്ടിട്ടുണ്ട്. സിറ്റൗട്ടിലെ വാൾ ടൈൽ, വുഡിന്റെ നിറത്തിലാണുള്ളത് . അവിടെയുള്ള പില്ലറിൽ നാച്ചുറൽ സ്റ്റോണാണ് ഉപയോഗിച്ചിരിക്കുന്നത്. ബെഡ്റൂമുകൾക്കടക്കം സ്റ്റീൽ വിൻഡോസാണുള്ളത്. വിശാലമായ ലിവിങ്ങിന്റെ ഒരു ഭാഗത്തായി റെഡി മെയ്ഡ് സോഫ സെറ്റ് ഇട്ടിട്ടുണ്ട്. ഇവിടെയായി ചെറിയൊരു ടീപ്പോയിയും, കബോർഡുമുണ്ട്.ഡൈനിങ്ങിലേക്ക് കടക്കുമ്പോൾ ഒരു ടേബിളും മൂന്ന് ചെറിയ ചെയറും കാണാം. ഇവിടെ മിററോട് കൂടിയ വാഷ് ബേസുണ്ട്.
വാഷ് ബേസിനെ കവർ ചെയ്തുകൊണ്ട് മനോഹരമായി ടൈൽ ചെയ്തിട്ടുണ്ട്. ബെഡ് റൂമിലായി ഒരു വലിയ ബെഡ്ഡും, വൈറ്റ് നിറത്തിലുള്ള കബോർഡുമുണ്ട്. റൂമിന്റെ നിറവും വൈറ്റ് തന്നെയാണ്. നിലത്ത് പാകിയിരിക്കുന്നത് ഇളം ബ്രൗൺ നിറത്തിലുള്ള ടൈലാണ്. കോമൺ ബാത്രൂമിന്റെ ചുമരിൽ വ്യത്യസ്ഥമായ ടൈലാണ് ഉപയോഗിച്ചിരിക്കുന്നത്. അറ്റാച്ഡ് ബാത്രൂമോട് കൂടിയ മാസ്റ്റർ ബെഡ് റൂമാണ് ഈ വീടിനുള്ളത്. മാറ്റ് ഫിനിഷിങ് ടൈലും, ഫൈബറിന്റെ ഡോറും,
ഒരു ബെഡ് സ്പേസും, ആകർഷകമായ കബോർഡും ഇവിടെ കാണാം. ബാത്‌റൂമിന്റെ ഡോറിന് മുകളിലായി ഒരു സ്റ്റോറേജ് സ്പേസ് നിർമ്മിച്ചിട്ടുണ്ട്. കിച്ചണിന്റെ വാൾ ടൈൽ ചെയ്തിട്ടുണ്ട്. കബോർഡ് ഗ്ലാസ് ഡിസൈനിലാണുള്ളത്. നീല നിറത്തിൽ വേറെ സ്റ്റോറേജ് സ്പേസുമുണ്ട്. വർക്ക് ഏരിയ പോലൊരു സ്പേസ് കിച്ചണിന്റെ അടുത്തായി കാണാൻ കഴിയും. ഇവിടെ വേണമെങ്കിൽ അടുപ്പ് സെറ്റ് ചെയ്യാവുന്നതാണ്. Home Pictures 16 lakh 1013 squft home plan
A 1013 sq.ft. home plan within a budget of around ₹16 lakhs can be designed as a simple and functional single-storey house, ideal for a small to medium-sized family. The plan can include:
- 2 or 3 Bedrooms – depending on requirements, with one attached bathroom.
- Living Room – spacious enough for family gatherings.
- Dining Area – positioned near the kitchen.
- Kitchen – compact and efficient, with work area/utility space.
- Bathrooms – 2 in total (1 common + 1 attached).
- Sit-out/Veranda – a welcoming entrance space.
- Small Balcony or Open Terrace – optional, depending on design.
This type of plan usually follows a low-cost Kerala-style house design with sloped roofing or flat concrete roofing to save costs. Using budget-friendly materials, simple interiors, and minimal decorative work helps keep the construction within ₹16 lakhs.