
ഇതാണ് ആറ് സെന്റിലെ ആ സ്വർഗ്ഗം.! 6 ബെഡ്റൂമോടു കൂടിയ കണ്ണഞ്ചിപ്പിക്കും വീടിനകം പരിചയപ്പെട്ടാലോ.. | 1500 SQ FT 3 BHK Minimalist Modern Home Tour
1500 SQ FT 3 BHK Minimalist Modern Home Tour
1500 SQ FT 3 BHK Minimalist Modern Home Tour: 1500 സ്ക്വയർ ഫീറ്റിൽ മൂന്ന് ബെഡ്റൂം അടങ്ങിയ 6 സെന്റ് ഭൂമിയിൽ നിർമ്മിച്ച അതിമനോഹരമായ വീടാണ് ഇവിടെ പരിചയപ്പെടുന്നത്.വളരെ മിനിമലിസ്റ്റിക് ആയ കൺസെപ്റ്റാണ് ഈ വീട് എന്ന് തന്നെ പറയാം. കോമ്പൗണ്ട് വാളിലും ഗേറ്റിലുമായി വളരെ സിമ്പിളായ ഡിസൈനാണ് ഉപയോഗിച്ചിരിക്കുന്നത്. ജി ഐ പൈപ്പ് ഉപയോഗിച്ചു കൊണ്ട് വെർട്ടിക്കലായ സ്ലൈഡിങ്ങ് ഗേറ്റാണ് ഇതിനുള്ളത്.
വീടിന് യോജിക്കുന്ന തരത്തിലുള്ള നിറമാണ് മതിലിന് ഉപയോഗിച്ചിരിക്കുന്നത്. 2/1 സൈസിലുള്ള ബാംഗ്ലൂർ സ്റ്റോണും ആർട്ടിഫിഷൽ ഗ്രാസ്സുമാണ് മുറ്റത്തായി ഉപയോഗിച്ചിരിക്കുന്നത്. ഓപ്പൺ കാർ പാർക്കിംഗ് ഏരിയയാണ് ഈ മനോഹര ഭവനത്തിനുള്ളത്. വീടിന്റെ മുന്നിലെ രണ്ട് ഭാഗങ്ങളിലായി ബഫല്ലോ ഗ്രാസ് സെറ്റ് ചെയ്തിട്ടുണ്ട്. കോണ്ടമ്പറി സ്റ്റൈലിലാണ് വീട് പണി കഴിപ്പിച്ചിരിക്കുന്നത്. കോട്ടൺ വാൾ എന്ന നിറമാണ് പുറം ഭാഗത്ത് ഉപയോഗിച്ചിരിക്കുന്നത്.
4.2 മീറ്റർ നീളത്തിലും 1.8 വീതിയിലുമാണ് സിറ്റ് ഔട്ടുള്ളത്. മുകൾ ഭാഗം ഓപ്പൺ ചെയ്യാൻ കഴിയുന്ന തരത്തിലുള്ള സ്റ്റീൽ കൊണ്ട് നിർമിച്ച ജനലുകളാണ് സിറ്റ് ഔട്ടിലായുള്ളത്. ഡബിൾ ഡോർ തുറന്ന് അകത്തേക്ക് കടന്നാൽ ചെറിയ ലിവിങ്ങ് സ്പേസാണ്. പ്രൊഫൈൽ ലൈറ്റും, കസ്റ്റമേഴ്സ്ഡ് സോഫയും കോഫി ടേബിളും ഇവിടെ കാണാം. ഒബ്ജക്റ്റുകൾ ജനലുകളെ മറയ്ക്കാത്ത വിധത്തിലുള്ള ഡിസൈനാണ് ജനലിനുള്ളത്. ഓക്ക് വുഡ് തീമിലാണ് ചുമരുകളുള്ളത്. ഡൈനിങ് ടേബിളിന്റെ
അരികിലായി ചെറിയൊരു ഗ്ലാസ് പാർട്ടീഷൻ സെറ്റ് ചെയ്തിട്ടുണ്ട്. കൂടാതെ വലതു ഭാഗത്തായി ചെറിയൊരു ഗാർഡനുമുണ്ട്. ഇതിനടുത്തായി കസ്റ്റം ചെയ്ത LED ഘടിപ്പിച്ച മിററുള്ള വാഷ് ബേസുമുണ്ട്. വളരെ ഒതുങ്ങിയ ഓപ്പൺ കിച്ചണാണ് ഈ വീടിനുള്ളത്. മറൈൻ പ്ലേവുഡാണ് ഇതിന്റെ ഇന്റീരിയർ. മുകളിലായി രണ്ട് മനോഹരമായ ഹാങ്ങിങ് ലൈറ്റും കാണാം. അലൂമിനിയം വെച്ച് പാർട്ടീഷൺ ചെയ്ത വർക്ക് ഏരിയയും ഇവിടെയുണ്ട്. ഡൈനിങ് ഹാളിന്റെ വിപരീതമായാണ് സ്റ്റൈയർ ഉള്ളത്. അതിന്റെ ലെഫ്റ്റ് സൈഡിലായി വൈറ്റ് തീമോടു കൂടിയ ഡോറുള്ള മാസ്റ്റർ റൂമാണുള്ളത്. ഡോർ തുറന്ന് അകത്തേക്ക് കയറുമ്പോൾ തന്നെ വലതു ഭാഗത്തായി ബാത്റൂം കാണാം. ഐവറി ഷേഡിൽ തീർത്തിരിക്കുന്ന
മനോഹരമായ ബെഡ് റൂമാണിത്. കോട്ടൺ വാൾ നിറത്തിൽ ഇതിനു മുകളിലായി ഹെഡ് റസ്റ്റ് നൽകിയിട്ടുണ്ട്. വാൾ ഹൈലൈറ്റ് ചെയ്യുന്നതിനായി വിവിധ ഫ്രെയിമുകൾ സജ്ജീകരിച്ചിട്ടുണ്ട്. ലെഫ്റ്റ് സൈഡിലായി ബേ വിൻഡോയും അതിന് സീബ്ര ബ്ലൈന്റ്സും നൽകിയിട്ടുണ്ട്. രണ്ട് സൈഡ് ടേബിളും, മനോഹരമായ ബെഡ് കോർട്ടും, ആകർഷകമായ വാർഡ്രോബും ഇതിന് പുറമേ ഇവിടെയുണ്ട്. അടുത്തതായുള്ളത് കിഡ്സ് ബെഡ്റൂമാണ്. ബ്ലൂ തീമിലുള്ള ഈ റൂമിൽ ബെഡിന് പുറമേ ഹാങ്ങിങ് ആയ രണ്ട് സൈഡ് കോർട്ട് കാണാം. ത്രീ പാളിയും സിംഗിൾ പാളിയുമുള്ള ജനലുകളും പിക്ചർ വച്ച് ഫിൽ ചെയ്ത ചുമരും ഈ മുറിയിൽ കാണാം. മാസ്റ്റർ റൂമിലേതിന് സമാനമായ വാർഡ്രോബാണ് ഇവിടെയുള്ളത്.
സ്റ്റൈയറിലേക്ക് വരുമ്പോൾ കോൺഗ്രീറ്റാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. റൈസർ ടൈലും, ത്രെഡ് ഗ്രാനൈറ്റുമാണ് യൂസ് ചെയ്തിരിക്കുന്നത്. റൗണ്ട് സോലിഡ് റോഡ് വെച്ചാണ് ഹാൻഡ് റെയിൽ ഡിസൈൻ ചെയ്തിരിക്കുന്നത്. മുകളിലായി വെളിച്ചത്തിനായി രണ്ട് ചെറിയ റൗണ്ട് സർക്കിളുണ്ട്. മുകളിലെ മുറിയോട് സമീപം വെളിച്ചത്തിനായി ഒരു വിൻഡോ പ്രൊവൈഡ് ചെയ്തിട്ടുണ്ട്. മുകളിലെ ബെഡ് റൂമിൽ താഴെ ഉള്ളത് പോലെ തന്നെ അറ്റാച്ഡ് ബാത്രൂം ഉണ്ട്. റൂമിൽ നിന്നും പുറത്തേക്കായി ഓപ്പൺ ടെറസിലേക്ക് കടക്കാം. ചൂട് വരാതിരിക്കാനായി ഇവിടെ കൂളിംഗ് ഗ്ലാസ്സാണ് സജ്ജീകരിച്ചിട്ടുള്ളത്. അതിനു മുകളിലേക്ക് കോൺക്രീറ്റ് സ്റ്റെയറുമുണ്ട്. താഴെ വാഷ് ഏരിയയിൽ നിന്നുമുള്ള വ്യൂ അതിമനോഹരമാണ്. Video Credit : Suneer media 1500 SQ FT 3 BHK Minimalist Modern Home Tour
1500 sq ft 3BHK Minimalist Modern Home Plan that balances space, comfort, and clean aesthetics:
🛋 Layout Concept – Open, airy, and functional with minimal walls, large windows, and simple geometry.
Ground Floor
- Living + Dining (300 sq ft) – Open-concept space with floor-to-ceiling windows, neutral tones, and minimal furniture.
- Kitchen (130 sq ft) – Straight or L-shaped layout, matte finish cabinets, concealed storage, and a small breakfast counter.
- Bedroom 1 – Guest/Parents Room (150 sq ft) – Attached or common bathroom.
- Common Bathroom (50 sq ft) – Sleek design with glass shower partition.
- Utility/Laundry (40 sq ft) – Connected to the kitchen.
First Floor
- Master Bedroom (200 sq ft) – Minimal decor, large wardrobe wall, balcony access, and attached bathroom.
- Bedroom 3 (160 sq ft) – Kids’/Study/Guest room with built-in storage.
- Common Bathroom (50 sq ft) – Shared between Bedroom 3 and family area.
- Family Lounge (150 sq ft) – Can double as a reading or work corner.
Key Minimalist Features
- Neutral Palette – Whites, greys, and beige with wood or stone accents.
- Natural Light – Skylights and large windows for a bright, airy feel.
- Open Floor Plan – Fewer partitions to maximize space.
- Functional Furniture – Multi-purpose, sleek designs with hidden storage.
- Green Touch – Indoor plants in key spots for freshness.