
വളരെ ചെറിയ ലാൻഡ്സ്കേപ്പിൽ വളരെ വിശാലമായ വീട്.! ഈ മനോഹര ഭവനം പരിചയപ്പെടാം.. | 13 Lakhs small budget home plan
13 Lakhs small budget home plan
13 Lakhs small budget home plan: 13 ലക്ഷം കയ്യിലുണ്ടോ. എങ്കിൽ നിങ്ങൾക്കും നിർമ്മിക്കാം ഇത് പോലൊരു വീട്. വളരെ ചെറിയ ലാൻഡ്സ്കേപ്പിൽ നിർമ്മിച്ച വിശാലമായ ഈ ഭവനം പരിചയപ്പെടാം. ഗ്രേ കളർ കോമ്പിനേഷനിലാണ് ഈ മനോഹര ഭവനം പണികഴിപ്പിച്ചിരിക്കുന്നത്. വീടിന്റെ പൂമുഖത്ത് ഐവറി കളർ ടോണിലുള്ള ടൈലാണ് ഉപയോഗിച്ചിരിക്കുന്നത്. ഗ്രേ കളറിലുള്ള ഷോ വാൾ വീടിന്റെ ഭംഗി കൂട്ടുന്നു.
അലൂമിനിയം ഫ്രെയിമാണ് വിൻഡോയിൽ ഉപയോഗിച്ചിരിക്കുന്നത്. വീടിന്റെ വലതു ഭാഗത്തായി അലങ്കാരത്തിനായി പ്ലാന്റർ ബോക്സുകൾ സ്ഥാപിച്ചിട്ടുണ്ട്. എക്സ്റ്റീരിയറിൽ ചെറിയ സ്പോട്ട് ലൈറ്റുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. വീടിന്റെ അകത്തേക്ക് കടക്കുകയാണെങ്കിൽ ¼ മീറ്റർ നീളം വരുന്ന ഹാൾ കാണാം. ഇവിടെ കോൺക്രീറ്റിൽ നിർമ്മിച്ച ത്രീ വിൻഡോസാണുള്ളത്. അതിനടുത്തായി ഒരു വാഷ് ബേസ് യൂണിറ്റുണ്ട്. ലിവിങ്ങിൽ സോഫ ഇടാനും, ഡൈനിങ്ങിനുമുള്ള സ്പേസുണ്ട്.
ഹാന്റ് റെയിലോടു കൂടിയ സ്റ്റെയറിൽ ടൈൽ കൊണ്ടുള്ള സ്റ്റെപ്പുകളാണുള്ളത്. ത്രീ വിൻഡോസ് അടങ്ങിയ വിശാലമായ മുറിയിൽ 15 സെന്റീമീറ്റർ അകത്തേക്ക് തള്ളിയ സ്റ്റോറേജ് സ്പേസ് കാണാം. സ്റ്റെയറിന്റെ വലതു ഭാഗത്തായി ഒരു ടോയ്ലറ്റുണ്ട്. എല്ലാ മുറികളിലും ഗോൾഡ് മെഡൽ സ്വിച്ച് ബോർഡുകളാണ് ഘടിപ്പിച്ചിരിക്കുന്നത്. ഒന്നാമത്തെ മുറിയുടെ അതേ പാറ്റേണിലാണ് മാസ്റ്റർ റൂമും ഡിസൈൻ ചെയ്തിരിക്കുന്നത്. എന്നാൽ സ്റ്റോറേജ് സ്പേസ് ക്രീയേറ്റ് ചെയ്തിട്ടില്ല.
കിച്ചണിലേക്ക് കടക്കുകയാണെങ്കിൽ ക്രീം കളറിലുള്ള ടൈലാണ് നിലത്ത് പാകിയിരിക്കുന്നത്. ബെഡ് റൂമിന്റെ അതേ സൈഡിൽ തന്നെയാണ് കിച്ചണുമുള്ളത്. കൗണ്ടർ ടോപ്പും, സ്റ്റോറേജ് സ്പേസും, ഒരു സിങ്കും അതിനടുത്തായി പുകയില്ലാത്ത അടുപ്പും കാണാം. പലയിടങ്ങളിലും ചിമ്മിനി ഒഴിവാക്കുന്നതായി നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഇത് ഉൾപ്പെടുത്തിയാണ് ഈ വീടിന്റെ നിർമ്മാണം. കിച്ചണിൽ നിന്നും പുറത്തേക്കായി എക്സിറ്റ് ഡോറുണ്ട്. റെഡിമെയ്ഡ് ഡോറുകളാണ് എല്ലായിടത്തും ഘടിപ്പിച്ചിരിക്കുന്നത്. ആറുമാസം കൊണ്ടാണ് ഈ വീട് പണികഴിപ്പിച്ചിരിക്കുന്നത് എന്നതാണ് ഇതിന്റെ ഏറ്റവും ആകർഷകമായ ഘടകം. DECOART DESIGN 13 Lakhs small budget home plan
🏡 13 Lakh Budget Home Plan – Approx. 750 sq.ft (Single Floor)
✨ Highlights:
- Budget: ₹13 Lakhs (approximate, may vary based on location/materials)
- Area: 750 sq.ft
- Type: Single-story, low-cost compact home
- Style: Modern minimal or Kerala traditional
🏠 Layout Plan:
- 1 Living Room
- Simple and cozy, space for a sofa set and TV unit
- 2 Bedrooms
- One master bedroom
- One small bedroom (can be used for kids or guests)
- 1 Common Bathroom + Toilet
- Compact design, accessible from living area
- 1 Kitchen
- Modular or traditional style, space-efficient design
- 1 Dining Space
- Small area next to kitchen or in living room corner
- Sit-out/Porch
- Small front verandah with seating space
✅ Additional Tips to Keep Budget Within ₹13 Lakhs:
- Use cost-effective materials like cement blocks, concrete finish.
- Opt for simple roofing (GI sheet/flat concrete slab).
- Minimize interior decoration costs.
- Use readymade windows/doors.
- Stick to basic floor tiles or cement finish.