ഇതിലും കുറഞ്ഞ ബഡ്ജറ്റിൽ ഒരു 1200 sqft വീട് നിർമ്മിക്കാനാവുമോ..!? ഫുള്‍ ഫര്‍ണിഷിങ്ങോടെ മനോഹരമായ വീട്… | 1200 sqft 14 lakhs home

1200 sqft 14 lakhs home: ഒരു വീട് എന്ന സ്വപ്നം ഓരോ വ്യക്തികൾക്കും എത്രത്തോളം വലുതാണെന്ന് പറഞ്ഞറിയിക്കാൻ കഴിയില്ല. കെട്ടുറപ്പുള്ള സുരക്ഷിതമായ ഒരു ഭവനം എന്നതിനോടൊപ്പം അത് മനോഹരമായിരിക്കണമെന്നും ഓരോരുത്തരുടെയും ആഗ്രഹമാണ്. ഇന്ന് ഞങ്ങൾ നിങ്ങളുടെ മുന്നിൽ പരിചയപ്പെടുത്തുന്നത് ലോ ബഡ്ജറ്റിൽ വളരെ പെട്ടെന്ന് പണികഴിപ്പിച്ച എല്ലാ

സുഖസൗകര്യങ്ങളോടും കൂടിയ വളരെ മനോഹരമായ ഒരു വീടാണ്. 1200 സ്ക്വയർ ഫീറ്റിലാണ് ഈ വീട് പണികഴിപ്പിച്ചിരിക്കുന്നത്. ബ്ലൂ & വൈറ്റ് നിറത്തിലാണ് വീടിന്റെ എക്സ്റ്റീരിയർ മനോഹരമാക്കിയിരിക്കുന്നത്. ഇനി നമുക്ക് വീടിന്റെ ഉൽക്കാഴ്ച്ചകളിലേക്ക് കടക്കാം. സിറ്റ്ഔട്ടിൽ നിന്ന് നേരെ പ്രവേശിക്കുന്നത് വിശാലമായ ലിവിങ് ഏരിയയിലേക്കാണ്. ലിവിങ് ഏരിയയിൽ ടിവി സ്പേസും സെറ്റ് ചെയ്തിട്ടുണ്ട്. അതിന് ചുറ്റുമായി, ചെറിയ റാക്കുകൾ നിർമ്മിച്ചിട്ടുണ്ട്.

https://youtu.be/TIJLfQ1oAoM

ഗ്രീൻ ബാക്ക്ഗ്രൗണ്ടിൽ ആണ് ടിവി വാൾ ചെയ്തിരിക്കുന്നത്. ലിവിങ് ഹാളിന്റെ എതിർ വശത്തായിയാണ് ഡയ്നിംഗ് ഏരിയ സെറ്റ് ചെയ്തിരിക്കുന്നത്. അത്യാവശ്യം സൗകര്യങ്ങളോട് കൂടിയ കിച്ചൺ തന്നെയാണ് പണികഴിപ്പിച്ചിരിക്കുന്നത്. ഒരു മാസ്റ്റർ ബെഡ്‌റൂമും ഒരു കിഡ്സ്‌ ബെഡ്‌റൂമും ഉൾപ്പടെ മൂന്ന് ബെഡ്‌റൂമുകൾ ഈ വീട്ടിൽ ഉൾപ്പെടുന്നു. അതിൽ, മാസ്റ്റർ ബെഡ്‌റൂം മാത്രമാണ് ബാത്രൂം അറ്റാച്ച്ഡ്. എന്നിരുന്നാലും, വീട്ടിൽ ഒരു കോമൺ ബാത്രൂം ഉൾപ്പെടുത്തിയിട്ടുണ്ട്.

ചെലവ് ചുരുക്കലിന്റെ ഭാഗമായി ഇന്റർലോക്ക് ഇഷ്ടികകൾ ഉപയോഗിച്ചാണ് ഈ വീടിന്റെ ഭിത്തികൾ നിർമ്മിച്ചിരിക്കുന്നത്. ഫ്ലോറിങ് മാർബോനൈറ്റ് ഉപയോഗിച്ചാണ് ചെയ്തിരിക്കുന്നത്. വീടിന്റെ മുൻ വശത്തെ വാതിലും കട്ട്ലയും മാത്രമാണ് മരത്തിൽ നിർമ്മിച്ചിരിക്കുന്നത്, ബാക്കി വരുന്ന എല്ലാ കട്ട്ലകളും ജനാലകളും ഇരുമ്പിലാണ് നിർമ്മിച്ചിരിക്കുന്നത്. ഈ വീടിന്റെ മുഴുവൻ ഫർണിഷിംഗ് ഉൾപ്പടെ 14 ലക്ഷം രൂപയാണ് ചെലവ് വന്നിരിക്കുന്നത്. വീടിന്റെ കൂടുതൽ കാഴ്ച്ചകൾക്ക് വീഡിയോ കാണാം. Video Credit : Balls Own Country – BOC 1200 sqft 14 lakhs home

This 1200 sq. ft. home built for just 14 lakhs is a perfect example of smart, budget-friendly living without compromising on comfort or style. Thoughtfully designed for a small to medium-sized family, the house typically features 2 to 3 bedrooms, a spacious living area, kitchen, dining space, and bathrooms, all arranged efficiently to maximize functionality. With a simple yet elegant Kerala-style design, the use of cost-effective materials and clever space planning ensures affordability and durability. This home offers a cozy, practical, and aesthetically pleasing environment, making it an ideal choice for families looking for a low-cost dream home with all essential amenities.

വെറും 7 .5 ലക്ഷം മാത്രം.! ചുരുങ്ങിയ ചിലവിൽ സാധാരണക്കാരന് ഒരു കിടിലൻ വീട്.! ഇനി ആർക്കും വീട് സ്വന്തമാക്കാം.. | 7 .5 Lakhs 464sqft low budget home

1200 sqft 14 lakhs home