
വെറും 12 ലക്ഷം രൂപയ്ക്ക് ഇത്രയും അടിപൊളി വീടോ ? കണ്ണഞ്ചിപ്പിക്കും മനോഹര ഭവനം പരിചയപ്പെടാം… | 12 lakhs 800 sqft home plan
12 lakhs 800 sqft home plan
12 lakhs 800 sqft home plan: 12 ലക്ഷം രൂപ കയ്യിലുണ്ടെങ്കിൽ നിങ്ങൾക്കും നിർമ്മിക്കാവുന്ന വളരെ വിശാലമായ വീടാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. മിഥുൻ, ബീന ദമ്പതികളുടേതാണ് 7 സെന്റ് സ്‌ക്വയർ പ്ലോട്ടിൽ നിർമിച്ച ഈ മനോഹര ഭവനം. 800 സ്‌ക്വയർ ഫീറ്റിലാണ് ഈ വീട് നിർമ്മിച്ചിട്ടുള്ളത്. പാലക്കാട് ജില്ലയിലെ കോട്ടപ്പാടത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. സെമി കണ്ടമ്പററി
ശൈലിയിലാണ് വീടിന്റെ എലിവേഷൻ ചെയ്തിരിക്കുന്നത്. മുറ്റം സിമെന്റ് കട്ടകൾ കൊണ്ട് ഇന്റർലോക്ക് ചെയ്തിരിക്കുകയാണ്. വീടിന്റെ മുമ്പിൽ സിറ്റ് ഔട്ടിലേക്കുള്ള ആക്സസിനായി രണ്ട് പടികളുണ്ട്. വെട്രിഫൈഡ് ടൈലുകളാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ഇതിന്റെ വലതു ഭാഗത്തായി ഒരു ഷോ വാൾ കാണാം.കളിമണ്ണ് കൊണ്ടുണ്ടാക്കിയ ഗണപതി പ്രതിമ ഇവിടെ സെറ്റ് ചെയ്തിട്ടുണ്ട്. വീടിന്റെ അകത്ത് കയറുമ്പോൾ ഒരു മ്യൂറൽ പെയ്ന്റിങ്ങും, സ്പോഞ്ച് പിടിപ്പിച്ച ചാരു കസേരയും കാണാം.
ഫെറോ ഡോറുകളാണ് ഇവിടെ ഘടിപ്പിച്ചിരിക്കുന്നത്. നീളത്തിൽ രണ്ടായി ഭാഗിച്ച തരത്തിലാണ് ഹാൾ ഉള്ളത്. അതിന്റെ വലതു ഭാഗത്തായി ചെറിയ സോഫയും രണ്ട് കസേരയും അടങ്ങുന്ന സിറ്റിങ് ഏരിയയുണ്ട്. ഇവിടുത്തെ ചുമരിന്റെ ഒരു ഭാഗം ബ്ലാക്ക് തീമിലാണ് ചെയ്തിരിക്കുന്നത്. അലങ്കാര വസ്തുക്കൾ സൂക്ഷിക്കാനുള്ള സ്പേസ് അടക്കമുള്ള ഒരു ടീവി യൂണിറ്റ് ഇവിടെ കാണാം. സ്വീകരണ മുറിയുടെ തൊട്ടടുത്തായി മനോഹരമായ ഒരു പാർഗോള വർക്കുമുണ്ട്. കൂടാതെ സിറ്റിങ്ങിനായുള്ള
മഞ്ചവും സെറ്റ് ചെയ്തിട്ടുണ്ട്. നാല് മുതൽ ആറ് പേർക്ക് വരെ ഇരിക്കാൻ കഴിയുന്ന ഡൈനിങ് ഏരിയ ഇവിടെ കാണാം. സ്റ്റെയറിന് അടുത്തായൊരു വാഷ് ഏരിയയുണ്ട്. മഹാഗണിയുടെ തടി കൊണ്ട് വളരെ ബഡ്ജറ്റ് ഫ്രണ്ട്‌ലിയായിട്ടാണ് സ്റ്റെയർ സ്റ്റെപ്പുകൾ നിർമിച്ചിരിക്കുന്നത്. സ്റ്റെയർകേസിന്റെ ലാൻഡിംഗ് ഏരിയയിൽ ഒരു പ്രയർ യൂണിറ്റ് കാണാം. ചുമരുകൾക്ക് വൈറ്റ്- ഗ്രീൻ തീമും, ലളിതമായ ഇലട്രിക്കൽ ലൈറ്റുകളും, ഡ്രസിങ് ടേബിലും, ബെഡ് കോർട്ടും ചേർന്നതാണ് ബെഡ്‌റൂം.
ഇരട്ടപ്പാളി ജനലുകളാണ് ഇവിടെയുള്ളത്. കൂടാതെ അറ്റാച്ഡ് ബാത്രൂമുമുണ്ട്.ഒരു ബെഡും , സോഫയും, കബോർഡും, സ്റ്റഡി ടേബിലും അടങ്ങുന്ന കിഡ്സ് റൂമാണ് മറ്റൊന്ന്. എല്ലാവിധ സൗകര്യങ്ങളുമടങ്ങിയ കൊച്ചു കിച്ചണാണ് ഈ വീടിനുള്ളത്. സ്റ്റാൻഡേർഡ് കബോർഡ് മെറ്റീരിയൽസ് കൊണ്ട് പ്രീമിയം ലുക്കിലാണ് അടുക്കളയുടെ നിർമ്മാണം. ഒരു ഇലട്രിക് ചിമ്മിനിയും, ധാരാളം സ്റ്റോറേജുകളും ഇവിടെയുണ്ട്.ചാര നിറമുള്ള ടൈലുകൾ അടുക്കളയുടെ ഭംഗി കൂട്ടുന്നു. കിച്ചണിന്റെ പിന്നിലായി അതേ നീളത്തിൽ വർക്ക് ഏരിയയുണ്ട്. വളരെ ചെറിയ ബഡ്ജറ്റിൽ എല്ലാ സൗകര്യങ്ങളും അടങ്ങിയ വീടാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ ഈ മാതൃക സ്വീകരിക്കാവുന്നതാണ്. PADINJATTINI 12 lakhs 800 sqft home plan
🏡 12 Lakh Budget – 800 Sqft Single Floor Home Plan
🧱 Basic Details:
- Total Area: 800 sqft
- Estimated Cost: ₹12 lakhs (approx.)
- Style: Modern Low-Budget Single Floor
- Bedrooms: 2
- Bathrooms: 1 Common
- Living/Dining Room: 1
- Kitchen: 1 with small work area
- Sit-out / Veranda: Compact
- Roof: Flat or sloped based on choice
📐 Layout Overview:
- Sit-Out (Veranda): 5′ x 6′ – Simple entry point with shade.
- Living Room: 12′ x 14′ – Spacious enough for sofa + TV unit.
- Dining Area: Combined with living or centrally placed.
- Bedroom 1: 10′ x 10′ – Master bedroom with basic storage.
- Bedroom 2: 10′ x 9′ – Ideal for kids or guests.
- Common Bathroom: 7′ x 5′ – Located between bedrooms.
- Kitchen: 9′ x 8′ – Modular setup possible in budget.
- Work Area: 5′ x 5′ – Utility corner for washing/cooking support.
🛠️ Construction Tips:
Choose a flat roof if you plan future expansion or terrace usage.
Use cost-saving materials like fly ash bricks, local tiles, and aluminum frames.
Opt for simple flooring like vitrified tiles or oxide finish.