
വെറും 11 ലക്ഷം രൂപയ്ക്ക് ഒരു കിടിലൻ പ്ലാൻ കണ്ടാലോ ? പുന്നക്കാടുള്ള ഒരു മനോഹര ഭവനം പരിചയപ്പെടാം | 11 lakhs 680 sqft low cost home plan
11 lakhs 680 sqft low cost home plan
11 lakhs 680 sqft low cost home plan: ഒരു വീട് നിർമ്മിക്കുകയെന്നത് എല്ലാവരുടെയും സ്വപ്നമാണ്. മതിയായ പണമില്ലെന്ന് പറഞ്ഞ് ആ ആഗ്രഹം മാറ്റി വെക്കുകയാണ് പലരും ചെയ്യാറ്. എന്നാൽ ഇതാ വെറും 11 ലക്ഷം രൂപയ്ക്ക് പണി കഴിപ്പിച്ച അതി വിശാലമായ ഒരു മനോഹര ഭവനം. ആറന്മുളയ്ക്കും കോഴഞ്ചേരിക്കും അടുത്ത് പുന്നക്കാട് എന്ന സ്ഥലത്ത് കൃപാ ഭവൻ എന്ന പേരിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്.
മനോജ്, സൗമ്യ എന്നീ ദമ്പതികളുടേതാണ് ഈ സുന്ദര ഭവനം. 680 സ്‌ക്വയർ ഫീറ്റിൽ ദീർഘ ചതുരാകൃതിയിലുള്ള എട്ടര സെന്റ് സ്ഥലത്താണ് ഈ വീടുള്ളത്. കസ്റ്റമേഴ്സ് ചെയ്തെടുത്ത ചെറിയ ഗേറ്റ് വീടിന് മുന്നിലായി കാണാം. ചെറു മേൽക്കൂര ഉൾപ്പെടെ വീടിന്റെ മുകൾഭാഗം മുഴുവൻ ട്രസ്സ് ചെയ്തിരിക്കുകയാണ്. മുന്നിൽ ചെറിയൊരു സിറ്റൗട്ട് നൽകിയിട്ടുണ്ട്. അതിന് മുന്നിലായി പൊളി കാർബൻ ഷീറ്റ് കൊണ്ട് ഒരു റൈൻ ഗാർഡ് സെറ്റ് ചെയ്തിരിക്കുന്നത് കാണാം.
സിറ്റൗട്ടിലായി രണ്ട് ഫെറോ സിമെന്റ് തൂണുകളുണ്ട്. വെട്രിഫൈഡ് ടൈലുകളാണ് നിലത്ത് പാകിയിരിക്കുന്നത്. രണ്ട് ഡോർ ഹാൻഡിലുകളുള്ള ഇരു പാളി മുൻ ഡോറുകളാണ് വീടിനുള്ളത്. മഹാഗണിയിലാണ് ജനലുകളും വാതിലുകളും പണിതിരിക്കുന്നത്. അലങ്കാരപ്പണികൾ കുറച്ച്,ആവിശ്യങ്ങൾക്ക് ഒട്ടും കുറവ് വരുത്താതെയാണ് ഈ വീടിന്റെ ഡിസൈൻ. വായു സഞ്ചാരത്തിനായി ഒരുപാട് ജനലുകളും വാതിലുകളുമുണ്ടെന്നത് ഇതിന്റെ ആകർഷണം കൂട്ടുന്നു. ഹാളിലേക്ക് കടക്കുമ്പോൾ ഒരു ഗസ്റ്റ് സിറ്റിംഗ് സ്പേസ് കാണാം. അതിനടുത്തായാണ്
ഡൈനിങ്ങുള്ളത്. ഈ രണ്ട് ഏരിയയിൽ നിന്നും കാണാവുന്ന തരത്തിലാണ് ടീവി യൂണിറ്റ് സെറ്റ് ചെയ്തിരിക്കുന്നത്. ഇതിന് പിന്നിലായി മനോഹരമായ ഒരു വുഡൻ ഡിസൈൻ കാണാം. ഇതിനടുത്തായി സ്റ്റോറേജോട് കൂടിയ ഒരു വാഷ് ബേസുമുണ്ട്. ഇവിടെയായി ഒരു കോമൺ ബാത്രൂം കാണാം. ചുമരിലായി ലളിതമായൊരു പ്രയർ യൂണിറ്റും കാണാം. വളരെ വിശാലമായ രണ്ട് ബെഡ് റൂമുകളാണ് ഇവിടെയുള്ളത്. ആദ്യത്തെ മുറിയിലെ ഏക അലങ്കാരം കർട്ടണുകൾ മാത്രമാണ്. വളരെ ലളിതമായ രീതിയാണ് ഇവിടെ സ്വീകരിച്ചിരിക്കുന്നത്. ഇവിടെയായി രണ്ട് ബെഡ് ഇട്ടിട്ടുണ്ട്. മാസ്റ്റർ റൂമിൽ ഒരു ബെഡ്ഡും, കബോർഡും, സ്റ്റഡി ടേബിളും കാണാം. വിശാലവും സൗകര്യപ്രദവുമായ അടുക്കളയാണ് ഈ വീടിനുള്ളത്. അതിനടുത്തായി വർക്ക് ഏരിയയും കാണാം. മുഴുവനായി 11 ലക്ഷം രൂപയാണ് ചിലവായിട്ടുള്ളത്. PADINJATTINI 11 lakhs 680 sqft low cost home plan
🏠 Home Plan (680 sq.ft – Approx. Budget: 11 Lakhs)
- Style: Compact single-floor house (low-cost design)
- Bedrooms: 2 small bedrooms (one master, one children/guest room)
- Living Room: Modest living/dining space with natural lighting
- Kitchen: Simple kitchen with attached work area
- Bathroom: 1 or 2 attached/common bathrooms depending on need
- Porch: Small sit-out/entrance porch
- Roofing: Flat or sloped roof with cost-effective materials
- Flooring: Vitrified tiles or concrete finish for low maintenance
- Walls: Solid block or red brick with cement plastering
- Windows/Doors: UPVC/aluminium windows and laminated wooden doors to reduce cost
✨ Tips for Cost Reduction
- Use cement blocks instead of laterite stone for walls.
- Keep design simple and box-shaped to avoid extra construction cost.
- Choose local materials and avoid unnecessary decorative elements.
- Opt for modular kitchen and simple wardrobes later, as budget allows.
This plan is ideal for a small family or as a starter home—functional, budget-friendly, and easy to expand in the future. 🌿